ഹനോയി: വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ വലിയ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ട്രൂങ് മൈ ലാന്. ജീവന്‍ രക്ഷിക്കണമെങ്കിൽ എഴുപതിനായിരം കോടി രൂപയോളം 68കാരിയായ ട്രൂങ് മൈ ലാന് ഉണ്ടാക്കണം. വിയറ്റ്നാമിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതിന് ഏപ്രിൽ മാസത്തിലാണ് ഇവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്.
സാമ്പത്തിക തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണത്തിന്റെ 75 ശതമാനം തിരികെ നൽകാൻ കഴിഞ്ഞാല്‍ മാത്രമേ ട്രൂങ് മൈ ലാന്റെ വധശിക്ഷ ജീവപരന്ത്യം ആക്കി കോടതി കുറയ്ക്കുകയുള്ളു.
ബിസിനസുകാരിയായ ഇവർ 2022ൽ ആണ് ഏകദേശം 3626040000000 രൂപയുടെ തട്ടിപ്പ് നടത്തിയത്. ആഡംബര അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയിൽ രാജ്യത്ത് വൻകുതിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാൻ തിൻ ഫാറ്റിൻ്റെ അധ്യക്ഷയായിരുന്നു ട്രൂങ് മൈ ലാൻ. ഇതേ കേസിൽ ഇവരുടെ മരുമകളും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ട്രൂങ് ഹ്യൂ വാനിനെ കോടതി 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഏപ്രിലിൽ ഇവരെ ശിക്ഷ വിധിക്കുമ്പോൾ വാൻ തിൻ ഫാത് ഗ്രൂപ്പിന്റെ ചെയർ വുമണായിരുന്നു ഇവർ. ഇവർക്കൊപ്പം സാമ്പത്തിക തിരിമറി ആരോപണം നേരിട്ട 85 പേരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നാല് പേർക്ക് ജീവപരന്ത്യവും മറ്റുള്ളവർക്ക് മൂന്ന് മുതൽ 20 വർഷം വരെ തടവുമാണ് കോടതി വിധിച്ചിട്ടുള്ളത്. ലാന്റെ ഭർത്താവിനും കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ ഏറ്റവും കുറഞ്ഞത് 762652386000 രൂപ ലാൻ തിരിച്ച് അടയ്ക്കേണ്ടതുണ്ട്. ഇവരുടെ പേരിലുള്ള വസ്തുവകകൾ വിറ്റ് പണം കണ്ടെത്താമെങ്കിലും വിയറ്റ്നാമിലെ നിയമങ്ങൾ അനുസരിച്ച് ശിക്ഷ നടപ്പാക്കാൻ പോകുന്ന സമയത്തേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ ഇതിന് മുൻപ് ഈ പണം സമാഹരിക്കാനാവുമോയെന്ന ആശങ്കയിലാണ് ലാനിന്റെ അഭിഭാഷകർ.
Discussion about this post