എമ്പുരാനിലെ വില്ലനെ അറിയാൻ സോഷ്യൽ മീഡിയയിൽ ഈയിടെ വൻ ചർച്ചകളാണ് നടന്നിരുന്നത്. ഇപ്പോഴിതാ അതിലെ വില്ലനെ കുറിച്ച് പറയുകയാണ് നടൻ നന്ദു. ആ വില്ലനെ അറിയാവുന്നത് നാല് പേർക്ക് മാത്രമാണ്. സത്യം പറഞ്ഞാൽ എനിക്ക് പോലും അതിനെ കുറിച്ച് അറിയില്ല എന്ന് നടൻ നന്ദുപറഞ്ഞു.
സത്യം പറഞ്ഞാൽ ആരാണ് അതിലെ വില്ലൻ എന്ന് അറിയില്ല. ആ സത്യം അറിയുന്നത് ഇത് എഴുതിയ മുരളി ഗോപി, ഡയറക്ട് ചെയ്യുന്ന പൃഥ്വിരാജ്, നായകനായിട്ടുള്ള മോഹൻലാൽ, പ്രൊഡ്യൂസ് ചെയ്യുന്ന ആന്റണി പെരുമ്പാവൂർ ഇവർ നാലു പേർക്കേ ഇത് അറിയാവൂ. സിനിമ രണ്ട് ട്രാക്കിൽ പോവുന്നത് കൊണ്ട് നമ്മൾ ഇതിനെ കുറിച്ച് കാട് കയ്യറി ചിന്തിക്കേണ്ട കാര്യമില്ല. നമുക്ക് തന്നത് അഭിനയിക്കുക , പോവുക എന്നതേയുള്ളൂ. പൃഥ്വിരാജ് അഥവാ പറയുകയാണ് .. ചേട്ടാ കഥ പറഞ്ഞ് തരാമെന്ന്. എന്നാലും അറിയണ്ട എന്നേ പറയൂ. കര്യം ഇത് തീയറ്ററിൽ എക്‌സിപീരിയൻസ് ചെയ്യണം. കഥ അറിഞ്ഞാൽ അത് പോവും. ഈ സിനിമ തീയറ്ററിൽ പോയി കാണാനാണ് താൻ കാത്തിരിക്കുന്നത് എന്നും നാന്ദു പറഞ്ഞു.
മലയാളികൾ ഒന്നടക്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ . കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞത്. ഈ വിവരം പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് . മാർച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും.
ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. ഗോവർദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോർട്ട്
Discussion about this post