മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ വിധാൻ ഭവനിൽ നടക്കുന്ന സംസ്ഥാന ബിജെപി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
എം.എൽ.എമാർ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ബി.ജെ.പി നിയോഗിച്ചിട്ടുണ്ട്. യോഗ തീരുമാനം ഇവർ ഡൽഹിയിലെ നേതാക്കൾക്ക് കൈമാറും. പിന്നീട് ഈ നിരീക്ഷകർ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നുമാണ് വിവരം.
പുതിയ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബർ 5-ന് നടക്കും. മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദേവേന്ദ്ര ഫഡ്നാവിസിനും എൻസിപി നേതാവ് അജിത് പവാറിനും ഒപ്പം ഏകനാഥ് ഷിൻഡെയും സത്യപ്രതിജ്ഞ ചെയ്യും.
Discussion about this post