ജൂനിയർ ആർട്ടിസ്റ്റായി അഭിനയ രംഗത്തേക്ക് കടന്നു വന്ന് പിന്നീട് മുന്‍നിര നായകന്‍മാരുടെ ഒപ്പം എത്തിയ നടനാണ് ജയസൂര്യ. ഇന്ന് നടന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്ന നിലയില്‍ എല്ലാം ജയസൂര്യ തിളങ്ങി നില്‍ക്കുകയാണ്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് താരമൂല്യമുള്ള നായക വേഷങ്ങളാണ് ചെയതത് എല്ലാം.
എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു ശേഷം താരത്തിന് നേരെ ഉയർന്ന ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ വലിയ വിവാദങ്ങള്‍ക്ക് ആണ് തിരി കൊളുത്തിയത്. ഷൂട്ടിങ് സെറ്റിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. ഇതിന് പിന്നാലെ നിരവധി പേർ ജയസൂര്യയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. എന്നാല്‍ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യയുടെ പ്രതികരണം.
ഇപ്പോഴിതാ നടനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ ജയസൂര്യയുടെ പഴയൊരു അഭിമുഖം സോഷ്യൽമീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. ലോലിപോപ്പ് സിനിമയുടെ റിലീസ് സമയത്ത് പുറത്ത് വന്ന അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. നടി ഭാവന, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിമുഖത്തിൽ ജയസൂര്യയ്ക്കൊപ്പമുണ്ട്.
തമിഴിലും കന്നഡയിലും ഭാവന തിളങ്ങി നിൽക്ക സമയത്തായിരുന്നു ഈ അഭിമുഖം. ‘ഏതോ ഒരു താരം ഏതോ ഒരു തമിഴ് ഇന്റർവ്യൂവിന് ബിക്കിനി ധരിച്ച് ചെന്നുവെന്ന് കേട്ടിരുന്നു. നീയും അതുപോലെ വരുമോ..? അങ്ങനെ വരികയാണെങ്കിൽ ഞങ്ങൾക്കും അവിടെ വരാനാണ് എന്നായിരുന്നു ജയസൂര്യ ചിരിച്ചുകൊണ്ട് ഭാവനയോട് ചോദിച്ചത്.
ബിക്കിനിയൊന്നും ഞാൻ ജീവിതത്തിലിടില്ലെന്ന് ഭാവന മറുപടി പറയുന്നതും കേൾക്കാം. പിന്നീട്, ബിക്കിനി എന്താണെന്ന് ഭാവന സുരാജ് വെഞ്ഞാറമൂടിന് വിവരിച്ച് കൊടുക്കുന്നുമുണ്ട്.
വീഡിയോ വീണ്ടും വൈറലായതോടെ ജയസൂര്യയുടെ ദ്വയാർത്ഥം വലിയ ചർച്ച ആയിരിക്കുകയാണ്. നടൻ്റെ പേരിൽ ഇപ്പോഴുള്ള വിവാദം കൂടി കൂട്ടി ചേർത്താണ് കമന്റുകൾ ഏറെയും. പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയാണോ ഇതെന്നാണ് കമന്റുകൾ ഏറെയും. ഇതാണ് ജയസൂര്യ….. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇയാൾ ബുദ്ധിജീവിയായി അഭിനയിക്കാൻ തുടങ്ങി, ജയസൂര്യയുടെ ഒറിജിനൽ സ്വഭാവം ഇതാ, അതിനുശേഷം ട്യൂഷന് പോയി ഫിലോസ പഠിച്ച് ബുദ്ധി ജീവിയായി, ജയസൂര്യ പണ്ടേ സൂത്രശാലിയായ കുറുക്കൻ ആണ്, ബിക്കിനി ഇട്ട് കാണണം പോലും. സുഹൃത്തിനോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് ഉയരുന്നത്.
Discussion about this post