വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ പുരുഷൻമാർക്ക് ഉപദേശവുമായി അഭിഷേക് ബച്ചൻ . സമൂഹമാദ്ധ്യമങ്ങളിൽ ഈ ഉപദേശമാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. പുരുഷന്മാർക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിനാണ് താരത്തിന്റെ ഫൺ മറുപടി.
നിങ്ങളുടെ ഭാര്യമാർ എന്തു പറയുന്നോ അതുപോലെ ചെയ്യുക . അതേ കല്യാണം കഴിഞ്ഞ എല്ലാ പുരുഷൻമാരും അതാണ് ചെയ്യേണ്ടത് എന്നായിരുന്നു അഭിഷേകിന്റെ മറുപടി. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ വാക്കുകൾ സദസിലുള്ളവർ സ്വീകരിച്ചത്.
അഭിഷേകിന്റെ അഭിപ്രായ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഫിലിംഫെയർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയാണ് വൈറലായി മാറിയത്. കഴിഞ്ഞ ദിവസം ഐശ്വര്യ റായിയെ പ്രശംസിച്ച് അഭിഷേക് ബച്ചൻ രംഗത്ത് വന്നിരുന്നു. ഉത്തരവാദിത്തമുള്ളതും ത്യാഗമനോഭാവമുള്ളതുമായ അമ്മയായതിന് ഐശ്വര്യ റായിയോട് എന്നും നന്ദിയുണ്ടെന്ന് അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു.
‘എൻറെ വീട്ടിലെ അന്തരീക്ഷം നോക്കിയാൽ, ഞാൻ ശരിക്കും ഭാഗ്യവാനാണ്. എനിക്ക് സിനിമയിൽ വർക്ക് ചെയ്യാൻ സാധിക്കുന്നു. കാരണം ഐശ്വര്യ ആരാദ്യയ്ക്ക് വേണ്ടി വീട്ടിലുണ്ട്. അതുകൊണ്ടാണ് എനിക്ക് അതിന് കഴിയുന്നത്. അതിന് അവളോട് അകമഴിഞ്ഞ നന്ദിയുണ്ട്. എന്നാൽ കുട്ടികൾ അത് ഒരു മൂന്നാം കക്ഷിയെപ്പോലെ കാണണം എന്നില്ല. അവർ എപ്പോഴും നമ്മളെ മാതാപിതാക്കളായെ കാണുകയുള്ളൂ’- അഭിഷേക് പറഞ്ഞു.
Discussion about this post