എറണാകുളം: എല്ലാ കാലത്തും ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ മനം കവരുന്ന നടിയാണ് ഉർവ്വശി. സിനിമയിലെ അഭിനയ മികവിന് നിരവധി പുരസ്‌കാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ഉർവ്വശി പുതുതായി അഭിനയിക്കുന്ന ചിത്രമാണ് ഹെർ. വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥപറയുന്ന ആന്തോളജി ചിത്രമാണ് ഇത്. ഈ സിനിമയിൽ മുതിർന്ന നടൻ പ്രതാപ് പോത്തനാണ് ഉർവ്വശിയുടെ ഭർത്താവായി എത്തുന്നത്. പ്രതാപ് പോത്തനൊപ്പം ആണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോൾ ആദ്യം ബുദ്ധിമുട്ട് തോന്നിയെന്ന് നടി പറയുന്നു.
പ്രതാപ് പോത്തനെ പോലെ സീനിയർ ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കുക അതും പെയറായി അഭിനയിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ സീനിയോരിറ്റി മാത്രമായിരുന്നു ആലോചനയിൽ. അഭിനയത്തിന്റെ തുടക്കത്തിൽ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ പിന്നീട് ശരിയായി. സിങ്ക് ഓകെ ആയപ്പോൾ അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ആസ്വദിക്കാൻ ആരംഭിച്ചുവെന്നും നടി പറഞ്ഞു.
ഒരു സീനിയർ ആക്ടറും, അതിനെല്ലാം ഉപരി നല്ലൊരു സംവിധായകനും ആയിരുന്നു പ്രതാപ് പോത്തൻ. അതുകൊണ്ടാണ് തനിക്ക് ഒരു ഉൾവലിവ് തോന്നിയത്. അശ്വതിയാണ് സിനിമയുടെ റൈറ്റർ. മടിച്ചുനിന്ന എന്നെ അശ്വതി കംഫർട്ടാക്കി. ട്രെയ്‌ലർ കണ്ടതോടെ ഞങ്ങൾ രണ്ട് പേരും നല്ല കെമിസ്ട്രി ആണെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ സിനിമ റിലീസ് ചെയ്യുന്നത് കാണാൻ അദ്ദേഹം ഇല്ല. അത്രയും വലിയ കലാകാരന്റെ അവസാന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ഉർവ്വശി വ്യക്തമാക്കി.
Discussion about this post