ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സാങ്കേതിക തകരാർ നേരിടുന്നതായി റിപ്പോർട്ട്. ക്രൗഡ്-സോഴ്സ്ഡ് ഔട്ട്ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടറാണ് പരാതി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതലാണ് പരാതികൾ ഉന്നയിച്ചു തുടങ്ങിയത്. പ്രധാനമായും ഇൻസ്റ്റയിൽ ലോഗിൻ ചെയ്യാനും പോസ്റ്റ് അപ്ലോഡ് ചെയ്യാനുമാണ് ബുദ്ധിമുട്ട് നേരിടുന്നത്.
ഇക്കഴിഞ്ഞ നവംബറിലും ഇൻസ്റ്റഗ്രാമിന് സമാന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂണിൽ ഇൻസ്റ്റാഗ്രാം ആഗോളതലത്തിൽ ഡൗൺ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 12.02 ന് ഏകദേശം 6,500-ലധികം ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.
Discussion about this post