കൊച്ചി : നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. എറണാകുളം പട്ടിമറ്റത്ത് റോഡിലാണ് സംഭവം. മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തീയണച്ചു. അതേസമയം, എന്താണ് തീപിടിക്കാൻ കാരണമെന്ന് വ്യക്തമല്ല












