കണ്ണൂർ : കണ്ണൂരിൽ സ്‌ഫോടനം . പാനൂരിൽ ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു . നാടൻ ബോബാണ് പൊട്ടിത്തെറിച്ചത് എന്നാണ് സംശയം.
അർധരാത്രിയിലാണ് സംഭവം. ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു.സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തിന് തൊട്ടടുത്തായി സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന് പിന്നിലാരാണെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്തിയിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് സംഭവസ്ഥലത്ത് പോലീസ് എത്തിയത്.
Discussion about this post