ചെന്നൈ : യുവനടൻ കാളിദാസ് ജയറാം വിവാഹിതനാകുകയാണ്.താരപുത്രന്റെ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഡിസംബർ എട്ടിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
വിവാഹ തീയതി അടുത്തതോടെ വധുവിന്റെ കുടുംബ വിശേഷങ്ങളും ആളുകൾ തിരക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജമീന്ദർമാരായ കാലിംഗരായർ കുടുംബത്തെ പറ്റി ധാരാളം കേട്ടിരുന്നു എന്ന് കാളിദാസിന്റെ പിതാവും നടനുമായ ജയറാം പറയുന്നു.
പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത്. അമ്മയായിരുന്നു എല്ലാത്തിനും ഒപ്പം. ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു.
ഫാഷൻ ഷോകളിലും പരസ്യങ്ങളിലും അഭിനയിച്ച തരിണി മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ തരിണി പങ്കെടുത്തിരുന്നു. കഷ്ടപ്പാടിൽ നിന്നും ഇയർന്നു വന്ന തരിണി കലിം ഗരായർക്ക് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. ചെന്നെയിൽ സ്വന്തമായൊരു ആഡംബര വീടും വാഹനവും ഉണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post