എറണാകുളം: സോഷ്യൽ മീഡിയയിൽ ഫോട്ടോപങ്കുവച്ച നടി നസ്രിയ നസീമിന് വിമർശനം. ഗ്ലാമർ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോകൾക്ക് താഴെയാണ് വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുന്നത്. അതേസമയം പതിവിന് വിപരീതമായി ഗ്ലാമറസ് വേഷത്തിൽ നസ്രിയ എത്തിയത് ആരാധകരെ അമ്പരപ്പിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് നസ്രിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ താരത്തെ വിമർശിച്ച് ആരാധകർ രംഗത്ത് എത്തുകയായിരുന്നു. നസ്രിയയുടെ വസ്ത്രം വളരെ മോശം ആണെന്ന് ആയിരുന്നു പൊതുവായി ഉയർന്ന വിമർശനം.
ഇത് തങ്ങളുടെ നസ്രിയ തന്നെ ആണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പലരുടെയും വിമർശനം ആരംഭിക്കുന്നത്. ഇതിന് മുൻപ് ഇങ്ങനെയൊന്നും കണ്ടിട്ടില്ലല്ലോ എന്ന് ചോദിക്കുന്നവരും ഉണ്ട്. അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് നടി ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് പറയുന്നവരും ഉണ്ട്.
ഫോട്ടോകണ്ടപ്പോൾ പേജ് മാറി പോയി എന്നാണ് കരുതിയത്. എന്നാൽ സൂക്ഷിച്ച് നോക്കിയപ്പോൾ അങ്ങനെ അല്ലെന്ന് വ്യക്തമായി. ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ആളുകൾ പറയുന്നു. മതമൗലികവാദികളും നടിയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണം ഇസ്ലാമിക നിയമങ്ങൾക്കെതിരാണെന്നും ഇവർ പറയുന്നു.
എന്നാൽ വിമർശനങ്ങളിൽ നസ്രിയയെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. അവരെ സമാധാനത്തോടെ വിടൂ. അവരുടെ വസ്ത്രം പൂർണമായും അവരുടെ ഇഷ്ടമാണെന്ന് മനസിലാക്കണം എന്നാണ് ഇവർ പറയുന്നത്.
Discussion about this post