ന്യൂഡൽഹി : മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി വി അൻവർ എംഎൽഎ രംഗത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീൻ ബാബുവിന് അറിയാമായിരുന്നുവെന്ന് അൻവർ ആരോപിച്ചു.
എന്തുകൊണ്ടാണ് കുടുംബത്തെ അറിയിക്കുന്നതിന് മുൻപ് ഇൻക്വസ്റ്റ് ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ട്. 0.5 വണ്ണമുള്ള അഴ കെട്ടാനുപയോഗിക്കുന്ന കയറിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. 55 കിലോ ഭാരമുള്ള നവീൻ എങ്ങനെ ഇതിൽ തൂങ്ങി മരിച്ചത് എന്നും അദ്ദേഹം ചോദിച്ചു.
ഇതുപോലുള്ള മരണങ്ങളിൽ സാധാരണയായി ആൾ യൂറിൻ പാസ് ചെയ്യും. എന്നാൽ അത് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ നെഞ്ചിൽ നീരുവീരും. ഇത് ഒന്നും തന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി പി ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നവീന് അറിയാമായിരുന്നു എന്നുള്ളത് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്. നവീൻ ബാബു കണ്ണൂരിൽ നിന്ന് സ്ഥലം മാറ്റം ആവശ്യപ്പെട്ടതല്ല, എനിക്ക് ജോലിചെയ്യാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും പി.ശശി ഉൾപ്പെടെയുള്ളവർ നിർബന്ധിക്കുമ്പോൾ പറ്റാവുന്ന അത്രയും ചെയ്തു കൊടുത്തു. ഇനി അവിടെ നിൽക്കാൻ കഴിയില്ലന്നെ് നവീൻ ബാബു കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടെയാണ് വിഷയം ഗൗരമുള്ളതായി മാറുന്നത് എന്നും അനവർ കൂട്ടിച്ചേർത്തു.
ആദ്യം മുതൽ സർക്കാർ പറയുന്നത് കുടുംബത്തിനൊപ്പമാണ് എന്നാണ്, എന്നിട്ടും എന്തിനാണ് സർക്കാർ തുടർ അന്വേഷണത്തിൽ ഭയപ്പെടുന്നത് എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post