തിരുവനന്തപുരം: വീടിന്റെ കോമ്പൗണ്ടിൽ കയറി സ്‌കൂട്ടർ കത്തിച്ച സംഭവത്തിൽ പ്രതിയായ യുവതി അറസ്റ്റിൽ. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശാലിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതിയും സഹോദരനുമായ സന്തോഷിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
പൊഴിയൂർ സ്വദേശി ബിബിന്റെ സ്‌കൂട്ടറാണ് പ്രതികൾ ചേർന്ന് കത്തിച്ചത്. ബിബിൻ ശാലിയുടെ മാതാവിനെ ദേഹോപദ്രവമേൽപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊഴിയൂർ പോലീസ് സ്‌റ്റേഷനിൽ കേസും ഉണ്ട്. ഇതിന്റെ വിരോധത്തിലാണ് ഇരുവരും ചേർന്ന് സ്‌കൂട്ടർ കത്തിച്ചത്. കേസിൽ ശാലി രണ്ടാം പ്രതിയാണ്. സന്തോഷാണ് ഒന്നാം പ്രതി.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
Discussion about this post