മോസ്‌കോ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും. മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയതാണ് അദ്ദേഹം.
പുടിനുമായുള്ള രാജ്‌നാഥ് സിംഗിന്റെ കൂടിക്കാഴ്ച എപ്പോഴാണ് എന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഇരുവരും തമ്മിൽ ഉന്നതതല ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് മോസ്‌കോയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു.
ഞായറാഴ്ച രാത്രി റഷ്യയിലെത്തിയ രാജ്‌നാഥ് സിംഗിനെ അംബാസഡർ വിനയ് കുമാറും റഷ്യൻ ഡെപ്യൂട്ടി ഡിഫൻസ് മന്ത്രി അലക്‌സാണ്ടർ ഫോമിനും ചേർന്ന് സ്വീകരിച്ചു.
പ്രതിരോധ മന്ത്രി മോസ്കോയിൽ വന്നിറങ്ങിയതിനു പിന്നാലെ, റഷ്യയിലെ ഇന്ത്യൻ എംബസി, ഇത് സംബന്ധിച്ചുള്ള പോസ്റ്റ് എക്‌സില്‍ പങ്കുവച്ചു. ഏറെ പ്രധാനവും തന്ത്രപരമായ പങ്കാളിത്തത്തിന് അനുസൃതമായി ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കാനാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്, പോസ്റ്റില്‍ എംബസി കുറിച്ചു.
Discussion about this post