എറണാകുളം : നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് പരാതിക്കാരി. ചട്ടവിരുദ്ദമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചു എന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടി എടുത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് കത്ത് നൽകിയിരിക്കുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കത്ത് എഴുതുന്നത് എന്നും പരാതിക്കാരി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ അവസാനഘട്ടത്തിലാണ് നിൽക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിധി വരും. അത്തരമൊരു ഘട്ടത്തിലാണ് പരാതിക്കാരി രാഷ്ട്രപതിക്ക് കത്ത് നൽകിയിരിക്കുന്നത്. തന്നെ കീഴ്‌പ്പെടുത്തി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നേരത്തെ മൂന്ന് തവണയായി തുറന്ന് പരിശോധിച്ചതായി വ്യക്തമായിരുന്നു. ആരോപിതർക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരാതി നൽകിയിരുന്നു. എന്നാൽ അതിനെതിരെ ഒരു നടപടിയും ഇരു കോടതികളും സ്വീകരിച്ചിട്ടില്ല എന്ന് പരാതിക്കാരി പറഞ്ഞു.
Discussion about this post