തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 ന് ആരംഭിയ്ക്കും. മാര്‍്ച്ച് 28 ന് അവസാനിക്കും. സംസ്ഥാനത്ത് 4,76,373 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 474267 പേര് റഗുലര്‍ വിഭാഗത്തിലും 2106 പേര് പ്രൈവറ്റ് വിഭാഗത്തിലുമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷ എഴുതുന്നവരില്‍ 233034 പേര് പെണ്‍കുട്ടികളും 241233 പേര് ആണ്‍കുട്ടികളുമാണ്.2903 കേന്ദ്രങ്ങളിലായിട്ടായിരിക്കും പരീക്ഷ .
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷ എഴുതുന്നത് പെരിഞ്ചാന്‍കുട്ടി ഗവ. ഹൈസ്കൂളിലും ബേപ്പൂര്‍ ജി.ആര്.എഫ്.ടി.എച്ച്.എസ് ആന്റ് വിഎച്ച്എസ്എസിലുമാണ്. മൂന്ന് പേര് വീതം. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ (83315)പരീക്ഷ എഴുതുന്നത്. കുറവ് പത്തനംതിട്ടയിലും (12451).മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെ 54 ക്യാമ്പുകളിലായി നടത്തും. ചോദ്യപേപ്പറുകള്‍ ഫെബ്രുവരി 26 മുതല്‍ 28 വരെയുള്ള തിയതികളിലായി എത്തിച്ചേരും.
Discussion about this post