സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ താരിണിയുടെയും കാളിദാസിന്റെയും വീഡിയോ മാത്രമാണ്. അവരാണ് ഇപ്പോൾ വൈറൽ താരങ്ങൾ. വിവാഹത്തിന്റെ എല്ലാ അപ്‌ഡേഷനും കുടുംബം സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിരുന്നു.
ഇപ്പോഴിതാ താരിണി വലതു കാൽവച്ച് തങ്ങളുടെ വീട്ടിലേക്ക് കയറുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജയറാം. സെറ്റ് മുണ്ടുമുടുത്ത് സുന്ദരിയായാണ് താരിണിയെ വീഡിയോയിൽ കാണുന്നത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പച്ചകല്ലു പതിച്ച സിംപിൾ നെക്ലസും താലിമാലയുമായിരുന്നു താരിണിയുടെ ആഭരണങ്ങൾ. പേസ്റ്റൽ നിറത്തിലുള്ള ജുബ്ബയും കസവു മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പാർവതി വിളക്ക് താരിണിക്ക് നൽകുന്നതും വലതു കാൽവച്ച് താരിണി വീട്ടിലേക്കു കയറുന്നതും വീഡിയോയിലുണ്ട്.
‘താരുവിന് വീട്ടിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് ജയറാം വീഡിയോ പങ്കുവച്ചത്. മനോഹരമായ വീഡിയോയ്ക്ക് ആരാധകരുടെ അടിപൊളി കമന്റുകളും എത്തി.
ഞായറാഴ്ചയായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.
Discussion about this post