ഒന്ന് കുളിച്ചാല് തീരാവുന്ന ക്ഷീണവും ബുദ്ധിമുട്ടും മാത്രമുള്ളവരായിരിക്കും നമ്മളിൽ പലരും. കുറച്ച് നേരമെടുത്ത് കുളിച്ചാൽ അന്നത്തെ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാം. അപ്പോൾ ഒരുചോദ്യം തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണോ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണോ ഗുണകരം? അറിയില്ല എന്നാണ് ഉത്തരമെങ്കിൽ നമുക്ക് ഇവ രണ്ടും പരിശോധിക്കാം
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
തണുത്ത വെള്ളത്തിൽ അതായത് 15 ഡിഗ്രി സെൽഷ്യസിലും കുറവുളള ഐസ് വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തണുത്ത വെള്ളം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം നൽകുകയും ചെയ്യുന്നു. തണുത്ത വെള്ളത്തിലെ കുളി രക്തപ്രവാഹം വർധിപ്പിക്കുന്നു. തണുത്തവെള്ളം രക്തക്കുഴലുകളെ ചുരുക്കുകയും പിന്നീട് ശരീരം ചൂടുപിടിക്കുമ്പോൾ അവ വികസിക്കുകയും ചെയ്യും. ഈ പ്രക്രിയ രക്തചംക്രമണം വർധിപ്പിക്കും. പേശികളിലും അവയവങ്ങളിലും കൂടുതൽ ഓക്‌സിജനും പോഷകങ്ങളും എത്തുകയും ഇത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
തണുത്ത വെള്ളത്തിലെ കുളി പേശികളുടെ വീക്കവും വേദനയും കുറക്കാൻ സഹായിക്കുന്നു. മാത്രവുമല്ല, ഇവ പാരാസിമ്പതറ്റിക് നെർവസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുകയും എൻഡോർഫിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് സമ്മർദത്തെയും ഉത്കണ്ഠയെയും അകറ്റാൻ സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യത്തെയും തണുത്ത വെള്ളം മെച്ചപ്പെടുത്തുന്നുണ്ട്. ചർമത്തിലെ സുഷിരങ്ങളെ ഇവ ഇടുങ്ങിയതാക്കുകയും എണ്ണമയം കുറക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരു അകറ്റി മുടി വളർച്ചയെ സഹായിക്കുന്നു.
നന്നായി ഉറക്കം ലഭിക്കാൻ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കുകയും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലാടോണിൻ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു.
വിഷാദരോഗമുള്ളവരിൽ കോൾഡ് ഷവർ ഒരു ഇലക്ട്രോഷോക്ക് തെറാപ്പിയുടെ ഗുണം ചെയ്യും. തണുത്ത വെള്ളം ശരീരത്തിൽ വീഴുമ്പോൾ അത് തലച്ചോറിലേക്ക് വൈദ്യുത പ്രേരണകൾ അയയ്ക്കുന്നു. ഇത് വ്യക്തികളിൽ ജാഗ്രതയും ഊർജവും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അങ്ങനെ ശരീരം ഹാപ്പിനസ് ഹോർമോൺ എന്ന് വിളിക്കപെടുന്ന എൻഡോർഫിൻ പുറപെടുവിപ്പിക്കുന്നു. ഇത് നമ്മിൽ മനുഷ്യരിൽ സന്തോഷവും ശുഭാപ്തി വിശ്വാസവും സൃഷ്ടിക്കുന്നു
ചൂട് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ചൂട് വെള്ളത്തിലെ കുളി ജലദോഷവും ചുമയുടെ ലക്ഷണങ്ങളും കുറയ്ക്കുന്നതിന് പ്രകൃതിദത്ത പരിഹാരമായി പണ്ടേ ഉപയോഗിച്ചുവരുന്നു.
ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന്റെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കും, ഇത് ചർമ്മത്തിൽ കുടുങ്ങി കിടക്കുന്ന അഴുക്കും എണ്ണയും വൃത്തിയാക്കാൻ നിങ്ങളെ അനുവദിക്കുന്നു.
രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉള്ളതിനാൽ ഇതാണ് മികച്ചതെന്ന് പറയുക ബുദ്ധിമുട്ടാണ്. അതിനാൽ, ഏത് തരം വെള്ളത്തിലാണ് കുളിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുന്നത് ഓരോ വ്യക്തികളുടെയും സാഹചര്യവും ആരോഗ്യാവസ്ഥയും വ്യക്തിഗത ആവശ്യങ്ങളും ആശ്രയിച്ചിരിക്കുന്നു
Discussion about this post