പത്തനംതിട്ട: ശബരിമല ദർശനത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ശബരിമല കയറാൻ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലീൻ ഷേവ് ചെയ്ത് മല ചവിട്ടിയെന്ന സൈബർ ആക്രമണത്തിനാണ് സതീശന്റെ മറുപടി. ”ഞാൻ പ്രതിപക്ഷ നേതാവാണെങ്കിലും എനിക്ക് എന്റേതായ സ്വകാര്യതയുണ്ട്. ഭക്തിയും വിശ്വാസവും എന്റെ സ്വകാര്യതയാണ്. അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാവരും താടി വളർത്തി അല്ലല്ലോ മല കയറുന്നത്.” സതീശൻ പറഞ്ഞു.
ഇരുപത്തിയാറാമത്തെ തവണയാണ് സതീശൻ മല ചവിട്ടുന്നത്. ബിപി കുറഞ്ഞെങ്കിലും നാരങ്ങാ വെള്ളം കുടിച്ചതോടെ ഒന്നര മണിക്കൂറിൽ ശബരിമല കയറി. ഇനി ഇടവേളകളില്ലാതെ മല കയറണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു
സോപാനത്തെ ഒന്നാം നിരയിൽ മറ്റ് തീർത്ഥാടകർക്കൊപ്പം ക്യൂ നിന്നാണ് അദ്ദേഹം അയ്യപ്പനെ തൊഴുതത്. തിരക്കിൽ ഒരു മിനിറ്റ് കിട്ടി, വി?ഗ്രഹം ശരിക്കൊന്നു കണ്ടു, അപ്പോഴേക്കും പിന്നിൽ നിന്നുള്ള തള്ളൽ വന്നു, പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദർശനം നടത്തി, സതീശൻ പറഞ്ഞു. കറുപ്പ് ധരിച്ചാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് പമ്പയിലെത്തി പമ്പാ സ്‌നാനത്തിന് ശേഷം ഗണപതി ക്ഷേത്രത്തിൽ തൊഴുത് മലകയറി.
Discussion about this post