സോൾ ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രി കിം യോഗം ഹ്യൂൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കിം യോംഗ് ഹ്യൂൻ തന്റെ മന്ത്രി സ്ഥാനം രാജിവച്ചത്. പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തും ജനങ്ങളെ സേവിക്കുന്നതിൽ പരാജയപ്പെട്ടെന്നും കാട്ടിയായിരുന്നു രാജി.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപാണ് ആത്മഹത്യ ശ്രമം ഉണ്ടായത്.
രാജിവച്ചതിന് പിന്നാലെ മന്ത്രിയെ തടങ്കിലാക്കിയിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് കിം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.കിം ടോയ്ലറ്റിൽ പോയപ്പോൾ തന്റെ അടിവസ്ത്രത്തിലെ ചരട് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. നിലവിൽ കിമ്മിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് വിവരം.
ഡിസംബർ മൂന്നിന് രാത്രിയാണ് പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രസിഡന്റിന്റെ നീക്കം. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ തന്നെ നിയമം പിൻവലിച്ചു.
Discussion about this post