മുംബൈ; മൊബൈൽ ആപ്പുകൾ വഴി അശ്ലീല ഉള്ളടക്കമുള്ള സിനിമകൾ നിർമ്മിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസുമായി ബന്ധപ്പെട്ട് നടിയും നിർമ്മാതാവുമായ ഗെഹന വിസിഷ്ടിനെ ഇഡി ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് ബല്ലാർഡ് എസ്റ്റേറ്റിലെ ഇഡി ഓഫീസിൽ ഗെഹന നേരിട്ടെത്തുകയായിരുന്നു.
ഞാൻ കുന്ദ്രയ്ക്കൊപ്പം ജോലി ചെയ്തിട്ടില്ല. ഉമേഷ് കാമത്തിന് വേണ്ടിയാണ് ജോലി ചെയ്തത്. കുന്ദ്രയുടെ ഓഫീസിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഒരു സിനിമ നിർമിച്ചുകഴിഞ്ഞാൽ അതിന്റെ വരുമാനവും ലാഭവും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ജീവനക്കാർക്കും നൽകും. എനിക്ക് കിട്ടിയ തുകയിൽ നിന്നാണ് ഇവർക്കുള്ള പ്രതിഫലം നൽകുന്നത്. അതിൽ ബാക്കിയുള്ളത് എന്റെ പ്രതിഫലമായി എടുക്കും.’ ഗെഹന പറയുന്നു. ഹോട്ട്ഷോട്ട്സിന് വേണ്ടി 11 സിനിമകൾ ചെയ്തുവെന്നും അതിനായി 33 ലക്ഷം രൂപ ലഭിച്ചുവെന്നും അവർ പറഞ്ഞു. പോൺ അല്ല ഇറോട്ടിക് സിനിമകളാണ് ഞങ്ങൾ നിർമിക്കുന്നത്. 20-25 സംവിധായകർ ഈ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അവരെയെല്ലാം ഒഴിവാക്കി എന്നെപ്പോലെ ഉള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഗെഹന പറഞ്ഞു.
2021 ജൂലായിലാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കും കൂട്ടാളികൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.
Discussion about this post