സംഗീത ലോകത്ത് രണ്ടര പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള ഗായകരിൽ ഒരാളാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,തുളു, ബംഗാളി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ അഞ്ഞൂറോളം ഗാനങ്ങൾ മധു ബാലകൃഷ്ണന്റെ ശബ്ദത്തില്‍ നിന്നും പിറന്നു വീണിട്ടുണ്ട്. എന്നാല്‍, ഇത്രയേറെ അത്ഭുതകരമായ ഒരു ശബ്ദത്തിന്റെ ഉടമയെ മലയാള സിനിമാപിന്നണിരംഗം വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നുള്ളത് ഉയരുന്ന ഒരു ചോദ്യം തന്നെയാണ്.
ഇപ്പോഴിതാ പാട്ടിന്റെ ജീവിതത്തില്‍ തനിക്കുണ്ടായ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് മധു ബാലകൃഷ്ണന്‍. താന്‍ പാടിയ പല പാട്ടുകളും സിനിമകളിൽ ചിത്രീകരിച്ചിട്ടില്ലെന്ന് മധു ബാലകൃഷ്ണന്‍ പറയുന്നു. ദിലീപ് അഭിനയിച്ച ചിത്രങ്ങളിൽ ആണ് കൂടുതൽ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുള്ളത്. കലാഭവൻ മണി നായകനായെത്തിയ സിനിമയിൽ പാടിയതിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ദിലീപ് അഭിനയിച്ച പല സിനിമകളിലും താന്‍ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. ദിലീപിന്റെ അഭിനയവുമായി എൻ്റെ ശബ്ദം ചേരുന്നുണ്ടെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞിട്ടുണ്ട്. ഇരിക്കാനും ദിലീപും ഇക്കാര്യം തന്നോട് ഫോണിൽ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. കലാഭവൻമണിയുടെ ചിത്രത്തിൽ പാടിയതിന മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ആ അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പാട്ട് പാടി ഒരു വർഷം കഴിഞ്ഞാണ് അവാർഡ് ലഭിച്ചത്. എന്നാല്‍, താന്‍ പാടിയ പല പാട്ടുകളും സിനിമയിൽ വന്നിട്ടില്ല. ദിലീപ് നായകനായ ‘പാപ്പി അപ്പച്ച’യിൽ പാട്ടു പാടിയിട്ടുണ്ട്. അത് ചിത്രീകരിച്ചിട്ടില്ല. അതുപോലെ തന്നെ, അറബി ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിലും ഹിറ്റാകേണ്ടിയരുന്ന ഒരു പാട്ട് പാടിയിരുന്നു. അതും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ തന്നെയായിരുന്നു മോഹൻലാലിൻ്റെ ഉടയോൻ എന്ന ചിത്രത്തിൽ താന്‍ പാടിയ ഗാനം. അത് നന്നായി ചിത്രീകരിച്ചില്ല, കോമഡിയാക്കി കളഞ്ഞു. അല്ലെങ്കിൽ, ആ പാട്ടും ഹിറ്റ് പാട്ടുകളുടെ കൂട്ടത്തിൽ വരുമായിരുന്നു എന്തും അദ്ദേഹം വ്യക്തമാക്കി.
തുടക്കകാലത്ത് എന്റെ ശബ്ദം കെജെ യേശുദാസ് സാറിൻ്റെ ശബ്ദവുമായി സാദൃശ്യമുണ്ടെന്ന് പലരും പറഞ്ഞിരുന്നു എന്നും മധു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്, തെലുങ്ക്, കന്നട ആസ്വാദകരാണ് തന്റെ ശബ്ദം യേശുദാസിൻ്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞത്. ഒരിക്കൽ ദേവരാജൻ മാഷും തന്നോട് അത് പറഞ്ഞിട്ടുണ്ട്. ആ ശൈലി മാറ്റണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. മുഹമ്മദ് റാഫിയുടെ ശബ്ദം അനുകരിച്ചാണ് യേശുദാസും പാടി തുടങ്ങിയതെന്നും ദേവരാജൻ മാഷ് പറഞ്ഞിട്ടുണ്ടെന്നും മധു ബാലകൃഷ്ണൻ പറഞ്ഞു.
Discussion about this post