മെക് സെവന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് എന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തങ്ങൾ നടക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പരിശോധിച്ചപ്പോൾ അതിൽ പോപ്പുലർ ഫ്രണ്ടുകാർ ഉണ്ടെന്ന് കണ്ടെത്തി എന്ന് മോഹനൻ ആരോപിച്ചു . ഒരു പൊതുവേദിയിൽ വച്ച് തുറന്നടിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല ജമാഅത്തെ ഇസ്ലാമി നേതാക്കളാണ് പ്രാദേശികമായ ഈ സംവിധാനത്തിന് പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കി നൽകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. മുസ്ലീം വിശ്വാസികളെ കേന്ദ്രീകരിച്ചു കൊണ്ടാണ്ട് ഇവരുടെ പ്രവർത്തനം നടക്കുന്നത് എന്നും മോഹനൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലബാർ ജില്ലകളിലും ജിസിസി രാജ്യങ്ങളിൽ ചിലയിടത്തും വ്യാപിച്ചു കഴിഞ്ഞ വ്യായാമ കൂട്ടായ്മയാണ് മെക് സെവന്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നുള്ള വിവാദങ്ങളും ചോദ്യങ്ങളുമാണ് ഉയരുന്നത്. മെക്‌സെവന് പിന്നിൽ നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടാണെന്നും ജമാഅത്തെ ഇസ്ലാമിയാണെന്നുള്ള ആരോപണമാണ് ഇതിലൂടെ ഉയർന്ന് വരുന്നത്.
പ്രധാനമായും എ. പി സുന്നി വിഭാഗം സിപിഐഎം എന്നീ സംഘടനകളിൽ നിന്നുമാണ് നിലവിൽ പ്രത്യക്ഷമായി ഈ സംവിധാനത്തിനെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നത്. സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ എപി സുന്നി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവർ നേരത്തെ തന്നെ മെക് സെവനെതിരെ കുറിച്ചുള്ള സംശയങ്ങൾ ഉയർത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ സംവിധാനത്തിനെതിരെയുള്ള സംശയങ്ങളും വിവാദങ്ങളും കൂടുതലായി ഉയർന്നത്.
Discussion about this post