എറണാകുളം: ഫിലിം റിവ്യൂവർ സന്തോഷ് വർക്കിയ്‌ക്കെതിരെ നടൻ സാബു മോൻ. മറ്റുള്ളവരോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറിയിരുന്നുവെങ്കിൽ ചെപ്പ അടിച്ച് തിരിച്ചേനെയെന്ന് സാബു മോൻ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരിക്കൽ ഒരു വീഡിയോ കണ്ടു. നന്ദുചേട്ടൻ ചായ കുടിയ്ക്കുമ്പോൾ ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അദ്ദേഹത്തിന് കൈ കൊടുക്കുന്നു. ഇതിന് ശേഷം പോകാൻ നേരം അദ്ദേഹത്തിന്റെ തോളിൽ തട്ടിക്കൊണ്ടിരിക്കുന്നു. ഇത് കണ്ടപ്പോൾ നന്ദു ചേട്ടനോട് ഞാൻ ചോദിച്ചു. പുറത്തുതട്ടിയ അവന്റെ ചെവിക്കല്ല് അടിച്ച് തിരിച്ചുകളയായിരുന്നുല്ലേ?. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്. ഞാൻ വല്ലതും ചെയ്തിട്ട് വേണം സോഷ്യൽ മീഡിയയിൽ ഉള്ളവർ തെറി വിളിക്കാൻ. ഇത് വേറൊരു ലോകം ആണ്. ഞാൻ ഇതിൽ എന്ത് ചെയ്യാനാണ്?.
നന്ദുചേട്ടൻ ആയതുകൊണ്ടാണ് ഇത് സഹിച്ചത്. എന്റെ പുറത്തായിരുന്നു ഇത്‌പോലെ തട്ടിയിരുന്നത് എങ്കിൽ ചെപ്പ അടിച്ച് തിരിച്ചുകളഞ്ഞേനെ. ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാൻ അയാൾക്ക് ആരാണ് അധികാരം നൽകിയത്. നിങ്ങൾ കുറേ പേർ ചേർന്ന് ഏതൊ ഒരു ഊളനെ വലിയവനാക്കി വയ്ക്കുകയാണ്.
ഒരു മര്യാദ വേണ്ടേ?. നിങ്ങളെപ്പോലെയുള്ളവരാണ് അയാളെ സെലിബ്രിറ്റിയാക്കുന്നത്. നിത്യ മേനൻ എന്ന നടിയെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയാണ്. അവർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. എന്റെ വീട്ടിലുള്ളവരെയാണ് ഇങ്ങനെ പറഞ്ഞിരുന്നത് എങ്കിൽ അവനെ കൊന്നിട്ട് ജയിലിൽ പോയേനെ എന്നും സാബു കൂട്ടിച്ചേർത്തു.
Discussion about this post