പ്രപഞ്ചത്തിന്റെ വലിപ്പമെത്രയാണ്? അനന്തം…നമുക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല. മനുഷ്യനെന്ന അഹങ്കാരിയും അവന്റെ ലോകമെന്ന് വിളിക്കുന്ന ഭൂമിയും പ്രപഞ്ചത്തിന് മുന്നിൽ സൂക്ഷ്മാണുക്കൾ തന്നെ. തറയിൽ ഗിൽറ്റ് വീണ് കിടക്കുന്നത് പോലെ ആകാശത്ത് അനേകം നക്ഷത്രങ്ങൾ കാണാറില്ലേ.. ആയിരക്കണക്കിനും പതിനായിരക്കണക്കിനും അല്ല കോടിയും അതിനപ്പുറവുമാണ് ഓരോ നക്ഷത്ര സമൂഹത്തിന്റെയും എണ്ണം. നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിൽ മാത്രം 200 ബില്ല്യണിലധികം ഗാലക്‌സികളുണ്ട്. ഓരോന്നും കോടിക്കണക്കിന് നക്ഷത്രങ്ങളുടെയും വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും വൻ ശേഖരം. എന്നിരുന്നാലും നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥം, കോസ്മിക് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്.
ക്ഷീരപഥം അഥവാ ആകാശഗംഗ എന്ന മിൽക്കിവേ താരാപഥവുമായി കൂട്ടിയിടിച്ചല്ല നിശബ്ദമായും സാവധാനത്തിനും ശതകോടിക്കണക്കിന് വർഷങ്ങളെടുത്ത് രൂപപ്പെട്ടതാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഒരു തകർപ്പൻ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്, ഫയർഫ്‌ലൈ സ്പാർക്കിൾ എന്ന് പേരുള്ള ഒരു യുവ താരാപഥത്തെ തിരിച്ചറിഞ്ഞെന്നാണ് വാർത്ത.
തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങൾ കാരണം ബയോലുമിനസെന്റ് ഫയർഫ്‌ലൈകളോട് സാമ്യമുള്ള ഈ ഗാലക്‌സി, ക്ഷീരപഥം അതിന്റെ ശൈശവാവസ്ഥയിൽ എങ്ങനെയിരിക്കാം എന്നതിന്റെ അതുല്യമായ കാഴ്ച്ചപ്പാട് ജ്യോതിശാസ്ത്രജ്ഞർക്ക് നൽകുന്നു.മഹാവിസ്‌ഫോടനത്തിന് ഏകദേശം 600 ദശലക്ഷം വർഷങ്ങൾക്ക് ശേഷവും സ്ഥിതി ചെയ്യുന്ന ഫയർഫ്‌ലൈ സ്പാർക്കിൾ ഇപ്പോഴും അസംബ്ലിംഗ് പ്രക്രിയയിലാണ്, ഏകദേശം 10 ദശലക്ഷം സൗര പിണ്ഡത്തിന് തുല്യമായ പിണ്ഡമുണ്ട്.
ക്ഷീരപഥം പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ വളരെ നേരത്തെ തന്നെ രൂപപ്പെടാൻ തുടങ്ങി, മിക്കവാറും ഫയർഫ്‌ലൈ സ്പാർക്കിളിന്റെ അതേ സമയത്താണെന്ന് വെല്ലസ്ലി കോളേജിലെ ജ്യോതിശാസ്ത്രജ്ഞയും നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ സഹ-പ്രമുഖ രചയിതാവുമായ ലാമിയ മൗല പറഞ്ഞു.
വെബിന്റെ വിപുലമായ കഴിവുകൾ, ഫയർഫ്‌ലൈ സ്പാർക്കിളിനെ അഭൂതപൂർവമായ വിശദമായി നിരീക്ഷിക്കാൻ ശാസ്ത്രജ്ഞരെ അനുവദിച്ചു, മുൻവശത്തെ ഗാലക്‌സി ക്ലസ്റ്ററിൽ നിന്നുള്ള ഗുരുത്വാകർഷണ ലെൻസിംഗിന്റെ സഹായത്തോടെ അതിന്റെ പ്രകാശത്തെ 16-26 മടങ്ങ് വലുതാക്കി.ഈ പ്രതിഭാസം നക്ഷത്രരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന വ്യത്യസ്ത നിറങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് താരാപഥത്തിനുള്ളിലെ വ്യത്യസ്ത നക്ഷത്രസമൂഹങ്ങൾ പരിശോധിക്കാൻ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കുന്നു. വെബ്ബ് പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യുന്നത് തുടരുമ്പോൾ, ഫയർഫ്‌ലൈ സ്പാർക്കിൾ പോലുള്ള കണ്ടെത്തലുകൾ പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടങ്ങളിലെ ഗാലക്‌സി രൂപീകരണത്തെയും പരിണാമത്തെയും കുറിച്ച് കൂടുതൽ അറിവുകൾ നൽകുന്നു.
Discussion about this post