ജീവിതത്തിലെ ഏറ്റവും കളർഫുള്‍ ആയ ദിവസമായി ആണ് ഓരോ സെലിബ്രിറ്റികളും അവരുടെ വിവാഹം മാറ്റിയെടുക്കാറ്. സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹം തന്നെയായിരിക്കും അവരുടേത്. ഹല്‍ദി, മെഹന്തി, സംഗീത് തുടങ്ങി ദിവസങ്ങൾ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് കോടികള്‍ ആണ് താരങ്ങൾ ചെലവിടാറുള്ളത്.
മാസങ്ങൾ എടുത്ത് ഡിസെെൻ ചെയ്യുന്ന വസ്ത്രങ്ങൾക്ക് എല്ലാവരും അവരുടേതായ പ്രത്യേകത കൊണ്ടുവരുന്നതിന് എല്ലാവരും മത്സരം തന്നെയാണ്. ഇത്തരത്തിൽ അണിഞ്ഞൊരുങ്ങി വരുന്ന സെലിബ്രിറ്റി ദമ്പതികളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ആഘോഷിക്കപ്പെടാറുണ്ട്. പലരും ആ വസ്ത്രങ്ങളും ലുക്കും റെഫറന്‍സ് ആക്കുന്നതും കാണാറുണ്ട്.
അത്തരത്തില്‍ 2024 വർഷത്തിൽ ആഘോഷിക്കപ്പെട്ട ചില സെലിബ്രിറ്റി കപ്പിള്‍സ് ആരൊക്കെയാണ് എന്ന് നോക്കാം…
അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം, ശോഭിത ധൂലിപാലയും നാഗചൈതന്യ, സ്വാസികയും പ്രേം ജേക്കബും, അദിതി റാവു ഹൈദരി -സിദ്ധാർഥ് വിവാഹം, മാളവിക ജയറാം – നവനീത്, ദിയ കൃഷ്ണ അശ്വിൻ ഗണേഷ്. 2024ൽ വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ ചില സെലിബ്രിറ്റി ദമ്പതികൾ ഇവർ തന്നെയാണ്…
റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ലോകത്തിൽ വച്ച് തന്നെ ഏറ്റവും അടിപൊളി വിവാഹങ്ങളില്‍ ഒന്നാണ്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള വിഐപികള്‍ പങ്കെടുത്ത വിവാഹമായിരുന്നു ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ഒരോ ചടങ്ങിനും അംബാനി കുടുംബത്തിന്റെ മരുമകള്‍ അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു നടന്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. ഡിസംബർ നാലിനാണ് വിവാഹം നടന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോ ആയിരുന്നു പ്രൗഢമായ വിവാഹത്തിന്റെ വേദി. തെലുങ്ക് ആചാരപ്രകാരം പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹം. വളരെ പരമ്പരാഗതവും സിംബിളും ആയ വസ്ത്രങ്ങളും ജ്വല്ലറിയും ആയിരുന്നു ശോഭിത ധൂലിപാലയുടെ.
നടി സ്വാസിക വിജയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് വിവാഹവും അതില്‍ ഇരുവരും ധരിച്ച വസ്ത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയാണ് സ്വാസിക വിവാഹത്തിന് ധരിച്ചത്. എംബ്രോയ്ഡറി വർക്കുകളാൽ സമൃദ്ധമായ റോസ് നിറത്തിലുള്ള ബ്ലൗസ് സാരിക്ക് ആഡംബര ലുക്ക് നല്‍കിയിരുന്നു. ഐവറി ഷെയ്ഡിലുള്ള ഷെർവാണി സ്യൂട്ടാണ് പ്രേം ജേക്കബ് ധരിച്ചിരുന്നത്.
വളരെ സിമ്പിൾ വെഡിംഗ് ലുക്കിലായിരുന്നു നടി അദിതി റാവു ഹൈദരിയെയും സിദ്ധാർഥിനെയും വിവാഹത്തിന് വ്യത്യസ്തമാക്കിയത്.
തെലങ്കാനയിലെ പ്രശസ്തമായ വനപർത്തി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ആണ് ഇരുവരും തിരഞ്ഞെടുത്തത്.
നടന്‍ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം
ഏറെ ആർഭാടം നിറഞ്ഞതായിരുന്നു. പാലക്കാട് സ്വദേശിയും യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയെ വിവാഹം ചെയ്തത്. ചുവന്ന നിറത്തിലുള്ള സാരി അയ്യര്‍ സ്റ്റൈലില്‍ ധരിച്ച് ആയിരുന്നു മാളവികയുടെ വിവാഹം.
നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായ അശ്വിനെയാണ് ദിയ വിവാഹം ചെയ്തത്.
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹ ചിത്രങ്ങൾ ദിയ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വളരെ മനോഹരമായ വസ്ത്രമാണ് ദിയ വിവാഹത്തിനു തിരഞ്ഞെടുത്തത്. ദിയയോട് ഒപ്പം മറ്റ് സഹോദരിമാരുടെയും ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചർച്ച ചെയ്യപ്പെട്ടു.
Discussion about this post