പനാജി; ഏറെ നാളത്തെ കാലത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് വിവാഹിതയായിരിക്കുകയാണ്. 15 വർഷമായുള്ള പ്രണയത്തിന് ശേഷമാണ് സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം കഴിച്ചിരിക്കുന്നത്. ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഇതിൽ കീർത്തിയുടെയും ആന്റണിയുടെയും പ്രിയപ്പെട്ട നായയ്‌ക്കൊപ്പമുള്ള ചിത്രവുമുണ്ട്. നൈക്ക് എന്നാണ് നായയുടെ പേര്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം അണിഞ്ഞ നൈക്കിനെ ചേർത്തുപിടിച്ച് വധൂ വരന്മാർ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
ആന്റണിയുടെ പേരിലെ അവസാനത്തെ രണ്ടക്ഷരവും, കീർത്തിയുടെ പേരിലെ ആദ്യത്തെ രണ്ടക്ഷരവും (AntoNY KEeerthy- NYKE) ചേർത്തുവച്ചാണ് വളർത്ത് നായയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. ആന്റണി സമ്മാനിച്ചതായതുകൊണ്ടു തന്നെ അതിനെ കീർത്തി മകനായി കാണുകയും ചെയ്യുന്നു.ആറ് വയസ്സാണ് ഇപ്പോൾ നൈക്കെയുടെ പ്രായം.
നൈക്കയ്ക്ക് വേണ്ടി ഒരു ഇൻസ്റ്റഗ്രാം പേജ് തന്നെ കീർത്തി സുരേഷ് ഒരുക്കിയിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ പോലെ ഇഷ്ടപ്പെടുന്ന നൈക്കിന്റെ വിശേഷങ്ങളാണ് അതിലൂടെ പങ്കുവയ്ക്കുന്നത്. കേരളത്തിലാണ് നൈക്കയുള്ളത്. ഷൂട്ടിങ് സെറ്റിൽ നൈക്കയെ മിസ്സ് ചെയ്യുന്നതിനെ കുറിച്ചും, ഇടയ്ക്ക് ലൊക്കേഷനിലേക്ക് നൈക്കയെ കൊണ്ടുപോകുന്നതിനെ കുറിച്ചുമൊക്കെ കീർത്തി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
ചടങ്ങിന് അനുയോജ്യമായ വിധത്തിൽ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രമാണ് ആന്റണിയും കീർത്തിയും ചടങ്ങിനായി തിരഞ്ഞെടുത്തു. മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. മഞ്ഞ നിറമുള്ള പട്ടുസാരിയും പച്ചനിറത്തിലുള്ള ബ്രോക്കേഡ് ബ്ലൗസുമാണ് ചടങ്ങിൽ കീർത്തി സുരേഷ് അണിഞ്ഞത്. മടിസാർ സാരിക്ക് അനുയോജ്യമായ ഹെവി ഹെയർലുക്ക് ആണ് നൽകിയിരിക്കുന്നത്. പരമ്പരാഗത ഫാഷനിലുള്ള വലിയ നെറ്റി ചുട്ടിയും മൂക്കുത്തികളും ജിമിക്കിയും അടക്കമുള്ള ആഭരണങ്ങളും തിരഞ്ഞെടുത്തു. വിവാഹത്തിലൂടനീളം തമിഴ് ശൈലിയിലുള്ള വേഷ്ടിയായിരുന്നു ആന്റണിയുടെ വേഷം.
കേരളത്തിൽ നിന്നുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടിൽ. ചെന്നൈയിലും ദുബായിലും അദ്ദേഹത്തിന് ബിസിനസ്സുണ്ട്. എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ബിസിനസ്സിലേക്കിറങ്ങിയത്.മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും മേനകയുടെയും സുരേഷ് കുമാറിന്റെയും മകളായ കീർത്തി നേടിയിട്ടുണ്ട്.
Discussion about this post