തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പ് . ഇന്നലെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കപ്പെടുന്നത്. അതെ സമയം ഇന്ന് ഒരിടത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ് . മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. അതേസമയം ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Discussion about this post