രംഗത്ത് തിരുവനന്തപുരം : ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച അച്ഛനെതിരെ പരാതിയുമായി മക്കൾ രംഗത്ത് . വനിതാ കമ്മീഷനിലാണ് പെണ്മക്കൾ പരാതിയുമായി എത്തിയത് . കഴിഞദിവസം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി എത്തിയത്.ഇത്തരം കേസുകൾ അടുത്തിടെ കൂടിവരുന്നതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.
വിവാഹശേഷം ഭാര്യയെ പഠിക്കാൻ വിടാനോ ജോലിക്ക് വിടാനോ താത്പര്യം കാട്ടാത്ത ഭർത്താക്കന്മാർക്ക് എതിരെയും പരാതി വന്നിട്ടുണ്ട്. പത്രമാധ്യമ സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാത്തത് സംബന്ധിച്ച പരാതിയും കമ്മീഷന്റെ മുമ്പാകെ എത്തിയെന്ന് അവർ കൂട്ടിചേർത്തു.
കൂടുതൽ ജീവനക്കാരുള്ള എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആ കമ്മിറ്റി കൃത്യമായി യോഗം ചേരണം. പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
Discussion about this post