കൊച്ചി; കേരള ഹൈക്കോടതിയിൽ ഒരു ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ അതിനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്. സ്ഥിരനിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലാണ് ഒഴിവുകൾ.12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14/2024, 15/2024 റിക്രൂട്ട്‌മെന്റ് നമ്പറുകളിലായിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ 14/2024 നമ്പർ മുസ്ലിം വിഭാഗക്കാർക്കുള്ള എൻ സി എ (ഒരു ഒഴിവ്) വിജ്ഞാപന വും 15/2024 റഗുലർ നിയമനവും (11 ) ആണ്.27900 മുതൽ 63700 രൂപവരെയാണ് ഈ തസ്തികതയിലെ ജോലിക്കായുള്ള ശമ്പളം.
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ടൈപ്പ്‌റൈറ്റിങ്ങിൽ (ഇംഗ്ലീഷ്) കെ ജി ടി ഇ (ഹയർ), കംപ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യ സർട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷകർ 02-01-1988- 01-01-2006-നും ഇടയിൽ ജനിച്ചവരായിരിക്കും. സംവരണവി ഭാഗങ്ങൾക്ക് ഉൾപ്പെടുന്നവരാണെങ്കിൽ അവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും.അപേക്ഷകർ 500 രൂപ അപേക്ഷ ഫീസായി നൽകണം. എസ് സി/ എസ് ടി/തൊഴിൽരഹിതരായ ഭിന്നശേഷിവിഭാഗക്കാർ എന്നിവർ ഫീസ് നൽകേണ്ടതില്ല.
2025 ജനുവരി 6 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. ഫീസ് ഓൺലൈനായി ജനുവരി 6 വരെ അടയ്ക്കാം. ഓഫ്‌ലൈനായി ജനുവരി 9 മുതൽ 15 വരേയും ഫീസടയ്ക്കാം. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ hekrecruitment.keralacourts.in സന്ദർശിക്കുക.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒ എം ആർ പരീക്ഷയിൽ കംപ്യൂട്ടർ പരിജ്ഞാനം (50 മാർക്ക്), ജനറൽ നോളജ്, കറന്റ അഫയേഴ്‌സ് (30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (20 മാർക്ക്) എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും. 75 മിനിറ്റാണ് പരീക്ഷ സമയം. ഒബ്ജക്ടീവ് ടെസ്റ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടൈപ്പിങ് ടെസ്റ്റുണ്ടാകും. ടൈപ്പിങ് വേഗവും കംപ്യൂട്ടർ പരിജ്ഞാനവുമായിരിക്കും പരിശോധിക്കുക. എഴുത്തുപരീക്ഷയും ടൈപ്പിങ്ടെസ്റ്റും എറണാകുളത്തായിരിക്കും നടക്കുക.
Discussion about this post