ഇടുക്കി: മൂന്നാറിൽ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനത്തിന് നേരെ പടയപ്പയുടെ ആക്രമണം. രണ്ട് കാറുകളും ബൈക്കും തകർന്നു. സൈലന്റ് വാലിയിൽ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ഉച്ചയോടെ കുറ്റിയാർവാലിയ്ക്ക് സമീപം ആയിരുന്നു സംഭവം. സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. യാത്രാമദ്ധ്യേ പടയപ്പയെ കാണുകയായിരുന്നു. വാഹനങ്ങൾ കണ്ടതോടെ പടയപ്പ പാഞ്ഞടുത്തു. ഇതോടെ വാഹനത്തിൽ നിന്നും എല്ലാവരും ഇറങ്ങി ഓടുകയായിരുന്നു. 20 ഓളം വാഹനങ്ങൾ ആണ് സംഭവ സമയം അവിടെ ഉണ്ടായിരുന്നത്. ഈ വാഹനങ്ങൾക്ക് നേരെയെല്ലാം പടയപ്പ പാഞ്ഞടുത്തു.
സംഭവം അറിഞ്ഞയുടൻ വനംവകുപ്പ് ആർആർറ്റി ഡെപ്യൂട്ടി റേഞ്ചറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. ഇതിന് ശേഷമാണ് സീരിയൽ സംഘം പ്രദേശം വിട്ടത്.
Discussion about this post