മൊബൈൽ ഫോണുകളില്ലാത്തൊരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ദൈനംദിന ജീവിതത്തില്‍ അവശ്യഘടകമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു.
ഫോണുപയോഗം കൊണ്ട് പലരുടെയും സ്വഭാവം തന്നെ മാറിയെന്ന് പലരും പരാതി പറയാറുണ്ട്. ഇപ്പോഴിതാ, ഫോണുപയോഗിക്കുന്ന രീതി നോക്കി ഒരാളുടെ സ്വഭാവവും വ്യക്തിത്വവും മനസ്സിലാക്കാം എന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.
ഫോണ്‍ പിടിക്കാനും സ്ക്രോൾ ചെയ്യാനും ഒരേ കൈ മാത്രം ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, അതായത് ഫോണിരിക്കുന്ന കയ്യിലെ വിരൽ കൊണ്ട് തന്നെയാണ് നിങ്ങൾ സ്ക്രോൾ ചെയ്യുകയും ചെയ്യുന്നതെങ്കില്‍, എങ്കിൽ നിങ്ങൾ വളരെ കോൺഫിഡൻസ് ഉള്ളവരായിരിക്കും. ജീവിതത്തിൽ റിസ്ക് എടുക്കാൻ മടിയില്ലാത്തവരും പ്രതിസന്ധികളെ നല്ലതുപോലെ ആലോചിച്ച് മാത്രം നേരിടുന്നവരും ആയിരിക്കും ningal എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ സ്വതന്ത്രചിന്താഗതിയെയും സമ്മർദ്ദങ്ങളെ ശക്തമായി നേരിടാനുള്ള കഴിവിനെയും മറ്റുള്ളവർ ആരാധനയോടെയാവും നോക്കിക്കാണുക. എങ്കിലും റിലേഷൻഷിപ്പിൽ ഇക്കൂട്ടർക്ക് വളരെ ധൈര്യം കുറവായിരിക്കും.
ഒരു കൈയ്യിൽ ഫോൺ പിടിച്ച് മറുകൈയ്യിലെ തള്ളവിരലുപയോഗിച്ച് സ്ക്രോൾ ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ, നിങ്ങൾ വളരെയധികം വിലയിരുത്തിയും യുക്തിയോടെയും കാര്യങ്ങളെ സമീപിക്കുന്നവരാണ് എന്നാണ് അര്‍ത്ഥം. പ്രശ്നപരിഹാരം എളുപ്പം കണ്ടെത്തുന്നവരാണ് ഇക്കൂട്ടർ. പ്രശ്നങ്ങളെ യുക്തിസഹമായി സൂക്ഷ്മതയോടെ സമീപിക്കുന്നതിനാൽ തന്നെ ഇവരെ കബളിപ്പിക്കാൻ പ്രയാസമാണ്.
ഫോൺ ഉപയോഗിക്കുമ്പോൾ രണ്ടും കൈ കൊണ്ടും പിടിക്കുന്നവരാണെങ്കിൽ നിങ്ങൾ കഴിവുറ്റവരും അവസരോചിതമായി പെരുമാറുന്നവരുമാണ്. ഏത് പ്രതികൂല സാഹചര്യത്തോടും ഇണങ്ങിച്ചേരാൻ നിങ്ങള്‍ക്ക് കഴിവുണ്ടാകും. വളരെ പ്രൊഡക്ടീവ് ആയി പ്രവർത്തിക്കുന്നവരുമാണ് ഇങ്ങനെ ഉള്ളവർ. എന്നാൽ, പ്രണയത്തിലേക്കെത്തുമ്പോൾ ഈ പ്രായോഗിക യുക്തി ഇവർക്ക് തടസ്സമാകും. പ്രണയത്തിൽ മനസ് തുറക്കാൻ ധൈര്യം ഇവർ കാണിക്കാറില്ല.
Discussion about this post