തിരുവനന്തപുരം: നമ്മുടെ ഈ ഭൂമിയും പ്രപഞ്ചവും എല്ലാം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ഇന്നും ഇവയുടെ എല്ലാം നിഗൂഢതകള്‍ മനസ്സിലാക്കാൻ മനുഷ്യ കുലത്തിന് കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ ശാസ്ത്ര ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചു കൊണ്ട് മറ്റൊരു കണ്ടെത്തല്‍ ആണ് നടത്തിയിരിക്കുന്നത്. നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സിയെ കണ്ടെത്തിയിരിക്കുകയാണ്
നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ്. ‘ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍’ എന്നാണ് പുതിയ ഗ്യാലക്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. 600 ദശലക്ഷം വര്‍ഷങ്ങളായി ഈ ഗ്യാലക്‌സി പ്രപഞ്ചത്തിലുണ്ടെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിന്‍റെ കണ്ടെത്തല്‍ ശാസ്ത്ര ജേണലായ നേച്ചര്‍ ഡിസംബര്‍ 11ന് പ്രസിദ്ധീകരിച്ചിരുന്നു.
പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വീണ്ടും വിസ്‌മയമായിരിക്കുകയാണ്. ക്ഷീരപഥത്തിന് സമാനമായ പിണ്ഡമാണ് രൂപീകരണ ഘട്ടത്തിലുള്ള ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിന് ഉള്ളതെന്ന് ആണ് കണക്കാക്കുന്ന. പത്ത് സജീവ നക്ഷത്ര സമൂഹങ്ങളാല്‍ നിറഞ്ഞതാണ് ഈ ഗ്യാലക്സി. ഗുരുത്വാകര്‍ഷണം കാരണം നീണ്ട ഒരു കമാനമായാണ് ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍ ഗ്യാലക്സി കാണുന്നത്.
ഇതിനുള്ളില്‍ വ്യത്യസ്തമായ നക്ഷത്ര സമൂഹങ്ങളെ ജെയിംസ് വെബിലെ ഡാറ്റ കാണിച്ചു തരുന്നുണ്ട്. പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഓരോ നക്ഷത്ര സമൂഹവും കടന്നുപോകുന്നത്. കണ്ടെത്തിയിരിക്കുന്ന പുതിയ ഗ്യാലക്സിയെ കുറിച്ച് ഭാവിയില്‍ കൂടുതൽ പഠനങ്ങൾ ഉണ്ടായേക്കാം.
Discussion about this post