എറണാകുളം: റിയാലിറ്റി ഷോയിലെ അവതാരികയായി എത്തി ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റിയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന രഞ്ജിനിയുടെ ഭാഷാ ശൈലി ആയിരുന്നു അതിവേഗത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണം ആയത്. ഇതിന്റെ പേരിൽ താരം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുമുണ്ട്. എന്നാൽ അതൊന്നും തന്നെ രഞ്ജിനിയുടെ കരിയറിനെ ബാധിച്ചില്ല.
സോഷ്യൽ മീഡിയയിൽ സജീവമാണ് രഞ്ജിനി. സാമൂഹിക വിഷയങ്ങളിൽ ഉൾപ്പെടെ താരം ഇടപെടാറുണ്ട്. തന്റെ നിലപാട് തുറന്ന് പറയാൻ താരം ഒരിക്കലും മടികാണിക്കാറില്ല. ഇതിന്റെ പേരിലും രഞ്ജിനിയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. റിലായിലിറ്റി ഷോയുടെ വേദിയിൽവച്ച് നടൻ ജഗതി ശ്രീകുമാർ താരത്തെ വിമർശിച്ചിരുന്നു. ഇ തേക്കുറിച്ച് കൂടുതൽ വിശദമാക്കുകയാണ് രഞ്ജിനി.
ജഗതി കുറ്റപ്പെടുത്തിയപ്പോൾ പ്രതികരിക്കാതെ അവതരണം തുടരുകയായിരുന്നു രഞ്ജിനി. അന്ന് പ്രതികരിക്കാതിരുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഫോക്കസ് നഷ്ടമാകാതിരിക്കാൻ വേണ്ടിയാണെന്നാണ് രഞ്ജിനി പറയുന്നത്. എനിക്ക് വേണമെങ്കിൽ പ്രതികരിക്കാമായിരുന്നു. ഷോ നിർത്തി ഇറങ്ങിപ്പോകുകയോ, അല്ലെങ്കിൽ കരയുകയോ ചെയ്യാം. ഇതിനെക്കാൾ കൂടുതൽ പറയാനും അറിയാം. എന്നാൽ ഇതൊന്നും എത്തിക്കൽ ആകില്ല.
ഒരു മ്യൂസിക് ഷോയുടെ ഫിനാലെ ആണ് നടക്കുന്നത്. ജഗതിയുടെ വാക്കുകൾ കേട്ടതോടെ കുട്ടികളുടെ ഫോക്കസ് നഷ്ടമായി. ഇത് കൂട്ടാതിരിക്കാൻ വേണ്ടിയാണ് പ്രതികരിക്കാതിരുന്നത്. ഷോയ്ക്ക് ശേഷം പ്രതികരിച്ചുവെന്നും രഞ്ജിനി പറഞ്ഞു.
കരിയറിൽ ഒരിക്കലും അഡ്ജസ്റ്റ്‌മെന്റുകൾക്ക് തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങാൻ താത്പര്യം ഉള്ളവർ അത് ചെയ്‌തോട്ടെ. അതിൽ പ്രശ്‌നമില്ല. പക്ഷെ നോ പറയേണ്ടിടത്ത് ഞാൻ നോ പറയും. നോ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ എത്രയോ അവസരങ്ങൾ നഷ്ടമായി. വഴങ്ങികൊടുത്തിരുന്നെങ്കിൽ ഇന്ന് കരിയറിൽ ഞാൻ എവിടെയോ എത്തിയേനെ എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
Discussion about this post