ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിനിമയിൽ നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. മുൻനിര അഭിനേതാക്കൾ കാരവൻ ഉപയോഗിക്കുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകൾ മരത്തിന്റെ തണലിൽ വിശ്രമിക്കും. ശുചിമുറി സൗകര്യം പോലും ഇവർക്ക് ലഭിക്കാറില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇപ്പോഴിതാ കാരവൻ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം എന്ന് പറയുകയാണ് നടി പൗളി വത്സൻ.
ജൂനിയർ ആർട്ടിസ്റ്റുകളെല്ലാം നമ്മൾ വിചാരിച്ചത് പോലെ ആയിരിക്കണം എന്നില്ല. അത്തരക്കാർ കാരവനിൽ കയറിയാൽ എന്തും സംഭവിക്കാം. അവർക്ക് അത്തരം സൗകര്യങ്ങൾ പല രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ടാണ് നിയന്ത്രണം വേണമെന്ന് പറയുന്നത്. ഇതിൽ സിനിമാക്കാരെ കുറ്റം പറയാനും സാധിക്കില്ലെന്നും പൗളി പറഞ്ഞു.
കാരവൻ ഉപയോഗിക്കുന്നതിൽ നിന്നും എന്നെ ആരും മാറ്റി നിർത്തിയിട്ടില്ല. ആവശ്യമുള്ളപ്പോഴെല്ലാം അനുവാദം ചോദിച്ച ശേഷം കാരവൻ ഉപയോഗിക്കാറുണ്ട്. ഞാൻ ഒരു സീനിയർ ആർട്ടിസ്റ്റ് ആണ് എന്നും, എനിക്ക് പണി അറിയാമെന്നും ഉള്ള ബോധം ഉണ്ട്. ഒരിക്കൽ ഭാവന ഉപയോഗിക്കുന്ന കാരവൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആദം ജോൺ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആയിരുന്നു ഈ സംഭവം. അതിൽ ഒറ്റ ഡയലോഗ് മാത്രമാണ് എനിക്കുള്ളത്. പട്ടുമലയിൽ ആയിരുന്നു ഷൂട്ട്. വിവാഹം ആണ് ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടം ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞു. ഇതിനിടെ എനിക്ക് മൂത്രമൊഴിക്കാൻ പോകണം ആയിരുന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചു. ആരും കൂടെയില്ല. ഉടനെ ഭാവന ഇരിക്കുന്ന കാരവനിൽ പോയി മുട്ടുകയായിരുന്നു.
വാതിൽ തുറന്ന ഭാവന എന്താണെന്ന് ചോദിച്ചു. മൂത്രമൊഴിക്കണം എന്ന് പറഞ്ഞപ്പോൾ ഭാവന ബാത്ത് റൂം ഉപയോഗിക്കാൻ സമ്മതിക്കുകയായിരുന്നുവെന്നും പൗളി കൂട്ടിച്ചേർത്തു.
Discussion about this post