ഇടയ്ക്കിടെ മൂക്ക് ചോറിയാറുണ്ടോ…. ? മൂക്ക് ചൊറിയുമ്പോൾ മിക്ക ആളുക്കളും പറയുന്നത് ആരോ നമ്മളെ കുറിച്ച് കുറ്റം പറയുന്നുണ്ട് എന്നാണ്. എന്നാൽ ആളുക്കൾ കുറ്റം പറയുന്നത് കൊണ്ടല്ല മൂക്ക് ചൊറിയുന്നത്. അതിന് പിന്നിലുള്ള കാര്യം എന്താന്ന് വച്ചാൽ . മൂക്കിൽ ഉണ്ടാകുന്ന ചൊറിച്ചിലിനെ നേസൽ പ്രൂറൈറ്റസ് എന്നാണ് അറിയപ്പെടുന്നത്. അന്തരീക്ഷമലീനികരണം കാലാവസ്ഥാ മാറ്റവും മൂലം ഇതുണ്ടാകാം.
ശരീരത്തിൽ ഉണ്ടാകുന്ന പലതരം അലർജി പ്രശ്‌നങ്ങൾ മൂലവും രോഗപ്രതിരോധശേഷി കുറയ്‌മ്പോഴും സൈനസൈറ്റസ് പോലെയുള്ള അണുബാധ മൂലവും ചൊറിച്ചിലുണ്ടാകും.
ചില പൂക്കളുടെ പൊടി മരങ്ങളിൽ നിന്നും കാറ്റിലൂടെ പൂമ്പൊടികൾ അന്തരീക്ഷത്തിൽ നിറയുകയും ഇത് ശ്വസിക്കുന്നത് മൂലം ചിലരിൽ പോളൻ അലർജി ഉണ്ടാവാം. ഇവരിൽ മൂക്ക് ചൊറിച്ചിൽ സർവ്വ സാധാരണമാണ്.
ചില പ്രാണികൾ മൂലവും ചിലസൂഗന്ധങ്ങളും പ്രത്യേകിച്ച് സോപ്പിന്റെ മണം , പെർഫ്യൂമിന്റെ മണം , എന്നിവയെല്ലാം
അലർജിയിലേക്ക് നയിക്കാം. ഇവരിൽ ആദ്യം മൂക്ക് ചൊറിച്ചിലുണ്ടാകാം.
കാലാവസ്ഥാ മാറ്റത്തിലും മൂക്ക് ചൊറിച്ചിൽ അനുഭവപ്പെടാം. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ , വാഹനങ്ങളിൽ നിന്നുള്ള പുക, സിഗററ്റിന്റെ മണം , പുക എന്നിവ മൂക്കിൽ അടിക്കുന്നതും വരണ്ട കാലാവസ്ഥ മൂലമെല്ലാം മൂക്ക് ചൊറിച്ചിലിന് കാരണമാവാം.
മുട്ട ,മീൻ , ഷെൽഫിഷ് , പാൽ , ഗോതമ്പ് എന്നിവ കഴിച്ചാൽ ചിലരിൽ അലർജി രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി മൂക്കിൽ അമിതമായി ചൊറിച്ചിലുണ്ടാകാം.
മൂക്കിൽ ദശ വരുന്നവർക്ക് ചൊറിച്ചിൽ കണ്ടു വരുന്നു,
മൂക്ക് അമിതമായി ചൊറിയുന്നുണ്ടെങ്കിൽ കഫക്കെട്ട് പോലെയുള്ള പ്രശ്‌നങ്ങൾ തലവേദന എന്നിവയെല്ലാം അനുഭവപ്പെട്ടാൽ ഒരു ഡോക്ടറെ കാണാൻ മടിക്കരുത്.
Discussion about this post