വയനാട്: മാനന്തവാടിയിൽ തർക്കത്തെ തുടർന്ന് ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തിയതായി പൊലീസ്. അതിക്രമം നടത്തിയ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്.
അതേസമയം പ്രതികളെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോൾ വാഹനമുള്ളത്. KL 52 H 8733 എന്ന സെലേരിയോ കാറിനായി സംഭവത്തെ തുടർന്ന് തന്നെ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരിന്നു.
ഡാം കാണാനെത്തിയ വിനോദ സഞ്ചാരികളായ യുവാക്കൾ ആദിവാസി യുവാവായ മാതന്റെ കൈ കാറിൽ ചേർത്തുപിടിച്ച് അര കിലോമീറ്ററോളം വലിച്ചിഴയ്‌ക്കുകയായിരുന്നു. കൈയ്‌ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ മാതനെ നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
Discussion about this post