മിക്ക വീടുകളിലെയും പ്രധാന ശല്യക്കാർ ആണ് എലികൾ. ഭക്ഷണ സാധനങ്ങൾ കടിച്ച് നശിപ്പിച്ചും കാഷ്ടിച്ചും അടുക്കളയിൽ ഇവ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. അതുപോലെ വസ്ത്രങ്ങൾ കടിച്ച് ഇവ നശിപ്പിക്കുകയും ചെയ്യും. വീട് എത്രതന്നെ വൃത്തിയാക്കി ഇട്ടാലും ഇവയുടെ ശല്യത്തിന് യാതൊരു കുറവും ഉണ്ടാകുകയില്ല എന്നതാണ് വാസ്തവം. രാത്രി കാലങ്ങളിലാണ് എലികൾ വീടുകൾക്കുള്ളിൽ സൈ്വര്യവിഹാരം നടത്താറുള്ളത്.
എലികളുടെ വീടുകളിലെ സാന്നിദ്ധ്യം അതീവ ഗൗരവത്തോടെ വേണം കാണാൻ. കാരണം ഇവ ശരീരത്തിൽ കടിയ്ക്കുകയോ ഇവയുടെ മൂത്രം വഴി നമ്മുടെ ശരീരത്തിൽ രോഗാണുക്കൾ എത്തുകയോ ചെയ്താൽ അത് എലിപ്പനി പോലുള്ള മാരക രോഗങ്ങൾക്ക് കാരണം ആകാം. സാധാരണയായി എലികളെ ഇല്ലാതാക്കാൻ കടയിൽ നിന്നും ചില മരുന്നുകൾ വാങ്ങി വീട്ടിൽ വയ്ക്കുകയാണ് ചെയ്യാറുള്ളത്. ഇത് കഴിച്ചാൽ എലികൾ ചാവും എങ്കിലും ഇതിലെ രാസവസ്തുക്കൾ നമ്മുടെ ജീവനും ഭീഷണിയാണ്. പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ എലി വിഷം സൂക്ഷിച്ച് വേണം ഉപയോഗിക്കാം.
എലികളെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഒരു സൂത്രവിദ്യയുപയോഗിച്ച് തുരത്താവുന്നതാണ്. ഇതിനായി ഒരു രൂപയ്ക്ക് കടകളിൽ ലഭിക്കുന്ന ഷാംപൂ മാത്രം മതിയാകും. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് ആവശ്യമില്ലാത്ത തുണി ആണ്. ഇതിൽ ഒരു ബാറ്റർ തേച്ചുകൊണ്ടാണ് നാം എലിയ്ക്കായുള്ള കെണി ഒരുക്കേണ്ടത്. ഇന് ഒരു കപ്പിൽ അൽപ്പം ഗോതമ്പ് മാവ് എടുക്കാം. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞത് ആണെങ്കിലും ഉപയോഗിക്കാം. ശേഷം ഇതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഇടാം. ഇത് രണ്ടും നന്നായി മിക്‌സ് ചെയ്ത ശേഷം ഇതിലേക്ക് ഷാംപൂ ചേർക്കാം. നന്നായി കുഴച്ച് കുഴമ്പ് രൂപത്തിൽ ആയിട്ടുള്ള ഈ മിശ്രിതം തുണിയിൽ നന്നായി തേച്ച് എലികൾ വരുന്ന സ്ഥലത്ത് കൊണ്ടിടുക.
Discussion about this post