നമ്മുടെ നാട്ടിൽ ഗ്രേ ഡൈവോഴ്‌സുകൾ കൂടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഡൈവോഴ്‌സ് എന്ന് എല്ലാം കേട്ടിട്ടുണ്ടാവും. എന്താണ് ഈ ഗ്രേ ഡൈവോഴ്‌സ് എന്നായിരിക്കുമല്ലേ ആലോചിക്കുന്നത്. വേറെ ഒന്നുമല്ല.
വിവാഹം കഴിച്ച് അധികം കാലം കഴിയുന്നതിന് മുൻപോ രണ്ട് മൂന്ന് വർഷം മുൻപോ കഴിഞ്ഞ് വിവാഹം വേർപ്പെടുത്തുന്നതായിരിക്കും സാധാരണ കണ്ടിരിക്കുക. എന്നാൽ കുട്ടികൾക്ക് പ്രായപൂർത്തിയാകുകയോ അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് 15 വർഷമെങ്കിലും ഒരുമിച്ച് ജീവിച്ചതിന് ശേഷം വേർപിരിയുന്നതോ ആണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത് . ഇങ്ങനെ സംഭവിക്കുന്നതിനുള്ള പ്രധാന കാരണം എന്നത് . പങ്കാളിയിൽ നിന്ന് ലഭിക്കേണ്ട പരിഗണനയും സ്നേഹവും മാനസികവും ശാരീരികവുമായ അടുപ്പം ഇല്ലാതാകുന്നതാണ് .
സ്വന്തം ഭാര്യയിൽ നിന്നോ ഭർത്താവിൽ നിന്നോ ആഗ്രഹിക്കുന്ന പരിഗണന കിട്ടാതെ വരുമ്പോൾ മറ്റൊരു പങ്കാളിയെ തേടുന്നു. ഇത് സാധാരണ യുവാക്കളിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇത് കൂടുതലായും കണ്ട് വരുന്നത് 40 വയസ്സിന് മുകളിലുള്ളവർക്കാണ്. 40 പിന്നിട്ട സ്ത്രീകളെ സംബന്ധിച്ച് അവരിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം അരക്ഷിത അവസ്ഥയെന്ന ചിന്താഗതി വർദ്ധിപ്പിക്കും . ഈ കാരണംകൊണ്ട് തന്നെ ഈ പ്രായത്തിലാണ് വൈകാരികസാന്ത്വനം കൂടുതൽ ആഗ്രഹിക്കുന്നതും . അതുകൊണ്ട് തന്നെ ഈ സമയത്തെ അവഗണനയും അടുപ്പമില്ലായ്മയും സ്ത്രീകൾ അംഗീകരിക്കില്ല . അത്തരം സാഹചര്യങ്ങളിലാണ് മറ്റൊരു പങ്കാളിയെ ഇവർ നോക്കുന്നത്.
Discussion about this post