ഉറുമ്പുകൾ വീടുകളിൽ ഒരു ശല്യമാണ്. ഭക്ഷണം തേടി അടുക്കളകളിലും വീട്ടിലെല്ലായിടത്തും ഉറുമ്പുകൾ എത്താറുണ്ട്. ഉറുമ്പുകളെ അകറ്റാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്. ഉറുമ്പുകളെ വീട്ടിൽ നിന്ന് അകറ്റി നിർത്താനുള്ള ചില പ്രകൃതിദത്ത വഴികൾ ഇതാ.
ഉറുമ്പിനെ അകറ്റാൻ സഹായിക്കുന്ന ഒരു സാധനമാണ് വിനാഗിരി . വിനാഗിരിയും വെള്ളനും സമാസമം എടുക്കുക.ശേഷം യോജിപ്പിച്ച് ഒരു ബോട്ടിലിലാക്കി, ഉറുമ്പുള്ളയിടങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കുക .
ഓറഞ്ചിന്റെ തൊലിയും ഉറുമ്പിനെ അകറ്റാൻ ബെസ്റ്റാണ്. ഒന്നുകിൽ ഉറുമ്പിനെ കൂടുതലായി കാണുന്നയിടങ്ങളിൽ ഓറഞ്ച് തൊലി ഇട്ടുകൊടുക്കാം . അല്ലെങ്കിൽ ഓറഞ്ച് തൊലിയിൽ കുറച്ച് വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക .ഈ മിശ്രിതം ഉറുമ്പിനെ കൂടുതലായി കാണുന്നയിടങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കാം
എന്തുകൊണ്ടാണ് ഉറുമ്പുകൾ വീടിനുള്ളിൽ എത്തുന്നത്? . കാരണം എന്ന് പറയുന്നത് വൃത്തിയില്ലായ്മ തന്നെയാണ്. ഭക്ഷ്യ അവശിഷ്ടങ്ങൾ മേശയിലും തറയിലുമൊക്കെയിടുന്നതും മധുര പലഹാരങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ കൃത്യമായി അടച്ചുവയ്ക്കാത്തതിനാലുമൊക്കെയാണ് ഇവ വരുന്നത് . ഇതിൽ നിന്നുള്ള രക്ഷ എന്നത് വീട് നന്നായി വൃത്തിയോടെ സൂക്ഷിക്കുക എന്നതാണ്.
Discussion about this post