എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ ആണ് സംഭവം. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്.
ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ തലനാരിഴയ്ക്കാണ്
രക്ഷപ്പെട്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനാതിർത്തിയിൽ വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ്. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്.
Discussion about this post