തിരുവനന്തപുരം: ഈഞ്ചലിലുള്ള ബാറിലെ ഏറ്റുമുട്ടൽ കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. ഫോർട്ട് പോലീസാണ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷമുണ്ടായത്. തലസ്ഥാനത്തെ ഗുണ്ടാനേതാക്കളില്‍ ഒരാളായ എയർപോർട്ട് സാജന്റെ മകൻ ഡാനിയാണ് ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നത്.
ഇയാളുടെ എതിർ ചേരിയിൽപ്പെട്ടവരായ ഗുണ്ടാ നേതാവ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഡിജെക്കിടെ ഇരുസംഘങ്ങള്‍ തമ്മിൽ കയ്യാങ്കളിയും ഏറ്റമുട്ടലും നടന്നു. പോലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു. നേരത്തെ 10 പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post