വയനാട് : വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ . രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായത് ഹർഷിദ്, അഭിറാം എന്നിവരാണ്.
നാല് പ്രതികളാണ് കാറിലുണ്ടായിരുന്നത്. അതിൽ രണ്ട് പേരെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൽപ്പറ്റയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത് . സംഭവം ഉണ്ടായി രണ്ട് ദിവസം പിന്നിന്നിട്ടിട്ടാണ് പ്രതികളെ പോലീസ് പിടികൂടിയിരികുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ കാർ കണ്ടെത്തിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തതിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
കൂടൽ കടവ് സ്വദേശി മാതന് നേരെയാണ് യുവാക്കളുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന മാതനെ സംഘം കാറിൽ കൈ ചേർത്ത് പിടിച്ച് 500 മീറ്ററോളം ദൂരം വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്കും കൈയ്ക്കും സാരമായി പരിക്കേറ്റു. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
ചെക്ക് ഡാം കാണുന്നതിന് വേണ്ടിയായിരുന്നു ഹർഷിദും സംഘവും സ്ഥലത്ത് എത്തിയത്. ഇതിനിടെ അവിടെ കാറിൽ എത്തിയ പ്രദേശവാസിയായ അദ്ധ്യാപകനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇയാളെ പ്രതികൾ കല്ല് കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് മാതൻ തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം ആയത്.
Discussion about this post