സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. നടി എന്നതിലും അവതാരിക എന്ന നിലയിലുമാണ് ആളുകൾക്കിടയിൽ ഇടം പിടിച്ചത.് എന്നാൽ ഇപ്പോൾ സൂപ്പർ അമ്മയായാണ് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്.
പേളി മാണിയുടെ വിശേഷങ്ങൾ എല്ലാം അവരുടെ യൂട്യൂബ് ചനലിലൂടെയാണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. സൂപ്പർ താരം നയൻതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളിയും നയൻതാരയും നിലുവും നിതാരയുമാണ് ചിത്രങ്ങളിലുള്ളത്.
ഏറെ ആരാധിക്കുന്നയാളെ ഇന്നലെ കണ്ടെന്നും അവർ തന്റെ കുഞ്ഞുങ്ങളെ എടുത്തുനിൽക്കുന്നത് കണ്ടപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നുമാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. എന്റെ കുഞ്ഞുങ്ങളോടൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും നയൻതാര സമയം ചെലവഴിച്ചത് എന്നെന്നേക്കുമായുളള ഏറെ വിലമതിക്കുന്ന ഓർമയാണ് ഇത്. ഞങ്ങൾക്ക് ഇങ്ങനെയൊരു അഭിമാനനിമിഷം സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്ന് പേളി മാണി ഇൻസ്റ്റയിൽ കുറിച്ചു.
ഇതിനകം തന്നെ പേളിയുടെ കുറിപ്പും ചിത്രങ്ങളും ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. പേളി മാണി ഷോയിലേക്ക് അടുത്ത അതിഥിയായി എത്തുന്നത് നയൻതാരയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നിങ്ങൾ അനുഭവിക്കുന്ന സന്തോഷം എത്രത്തോളമാണെന്ന് മനസിലാക്കാനാവുന്നുണ്ടെന്നും ആരാധകർ പേളിയോട് പറഞ്ഞിരുന്നു .
Discussion about this post