ധാക്ക: വിജയ് ദിവസിൽ ഇന്ത്യക്കെതിരായ പ്രകോപനങ്ങൾ തുടർന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവ് അഹ്ഫൂസ് ആലം. ഒരു കടുത്ത ഇസ്ലാമിസ്റ്റായ മഹ്ഫൂസ് ആലം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സാംസ്‌കാരിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വടക്കുകിഴക്കൻ, ഉത്തരേന്ത്യയിലെ ജനങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ ശ്രമിച്ചു. പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നിവയെ ബംഗ്ലാദേശിന്റെ ഭാഗങ്ങളായി ചിത്രീകരിക്കുന്ന വിവാദ ഭൂപടം അദ്ദേഹം പുറത്തിറക്കി. പോസ്റ്റ് വലിയ വിമർശനത്തിന് കാരണമായതിനെത്തുടർന്ന്, അത് പിന്നീട് പിൻവലിച്ചു.
മതപരമായ വ്യത്യാസങ്ങൾക്കതീതമായി വടക്കുകിഴക്കൻ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സംസ്‌കാരങ്ങൾ സമാനമാണെന്ന് മഹ്ഫൂസ് ആലം തന്റെ പോസ്റ്റിൽ കുറിച്ചു. കിഴക്കൻ പാകിസ്താൻ സൃഷ്ടിക്കപ്പെട്ടത് സവർണ്ണ ഹിന്ദുക്കളുടെയും ‘ഹിന്ദു തീവ്രവാദികളുടെയും’ ബംഗാൾ വിരുദ്ധ മനോഭാവത്തിന്റെ ഫലമാണെന്നും ഇയാൾ അവകാശപ്പെടുന്നു.
‘ഈ സംഭവങ്ങൾക്കിടയിൽ 50 വർഷത്തെ ഇടവേളയുണ്ട്, പക്ഷേ ഒന്നും മാറിയിട്ടില്ല. നമ്മൾ ഭൂമിശാസ്ത്രത്തിലും വ്യവസ്ഥിതിയിലും കുടുങ്ങിക്കിടക്കുകയാണ്. നമുക്ക് ഇപ്പോൾ ഒരു പുതിയ ഭൂമിശാസ്ത്രവും സംവിധാനവും ആവശ്യമാണ്.ചെറിയ, പരിമിതമായ, ഭൂരഹിത’ ബംഗ്ലാദേശിന് ഒരിക്കലും യഥാർത്ഥ സ്വാതന്ത്ര്യം നേടാൻ കഴിയില്ല. അതിന്റെ നിയന്ത്രണങ്ങളിൽ നിന്ന് മോചനം നേടേണം.ഇന്ന്, ബംഗ്ലാദേശ് 2024 ലെ രക്തസാക്ഷികളുടെ ത്യാഗത്തിലൂടെ മോചനം തേടുകയാണ്. ഇത് തുടക്കം മാത്രമാണ്, അവസാനമല്ല. അട്ടിമറി നേതാക്കൾ തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് മനസ്സിലാക്കുന്നു.’ഈ യുദ്ധം അവസാനിപ്പിക്കാൻ അവർ ഇപ്പോഴും തങ്ങളുടെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണ്. നമ്മുടെ രക്തസാക്ഷിത്വം ആത്യന്തിക വിജയത്തിനും വിമോചനത്തിനും വേഗം നൽകട്ടെ! ബംഗ്ലാദേശ് ഒരു തുടക്കമാണ്, അവസാന പോയിന്റല്ലെന്നും ഇയാൾ പറഞ്ഞു.
Discussion about this post