നമ്മുടെ വീടുകളിൽ എല്ലാ ദിവസവും ലഭ്യമായ ഒന്നാണ് കഞ്ഞിവെള്ളം. എളുപ്പത്തിൽ കിട്ടാനുള്ള സാധനം ആയത് കൊണ്ടാണോ എന്നറിയില്ല കഞ്ഞിവെള്ളം എന്ന് കേൾക്കുമ്പോഴേ പലരുടെയും നെറ്റി ചുളിയും. എന്നാൽ ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ള ഏതൊരു എനർജി ഡ്രിങ്കിനോളവും കിടപിടിക്കുന്ന ഗുണങ്ങൾ ഈ കഞ്ഞിവെള്ളത്തിന് ഉണ്ട്. വലിയ അളവിൽ അന്നജം അടങ്ങിയിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളം. കൂടാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ പലതരം പോഷകങ്ങളും ഇതിലുണ്ട്. വിറ്റാമിൻ ഇ,മഗ്നീഷ്യം,ഫൈബർ,സിങ്ക്,മാംഗനീസ് എന്നിവയുടെ നല്ലൊരു സ്രോസത് കൂടിയാണിത്. ആരോഗ്യകരമായ കാർബോ ഹൈഡ്രോറ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും കഞ്ഞിവെള്ളം നല്ലതാണ്.പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകളും ഇതിലുണ്ട്. അതിനാൽന്നെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ എ, സി, ഡി, ഇ എന്നിവയാൽ സമ്പന്നമായ കഞ്ഞിവെളളം മുടിയുടെ വളർച്ച വേഗത്തിലാക്കുന്നു. കഞ്ഞിവെള്ളത്തിൽ മുടി കഴുകുമ്പോൾ മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു.പല സ്‌കിൻകെയർ ഉത്പന്നങ്ങളിലും ഇന്ന് കഞ്ഞിവെള്ളത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്.
ഈ കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് വീടുകളിലും വിളകൾക്കും ഉപദ്രവമാകുന്ന ഉറുമ്പുകളെ തുരത്തിയാലോ?
ഇതിനായി കഞ്ഞിവെള്ളവും ചാരവുമാണ് നമുക്ക് ആവശ്യം. കഞ്ഞിവെള്ളം ശേഖരിച്ച് പുളിപ്പിച്ച് അതിൽ ചാരവും ചേർത്ത് ഇളക്കി ഉറുമ്പുകൾ ശല്യമായിട്ടുള്ള വിളകൾക്ക് ചുറ്റിനും ഒഴിക്കാം വീടുകളിലാണെങ്കിൽ ഈ മിശ്രിതം നേർപ്പിച്ച് ഒരു സ്േ്രപ ബോട്ടിലിൽ ആക്കി ഉപയോഗിച്ചാലും മതി.
ഇനി വിളകൾക്ക് കീടബാധയുണ്ടെങ്കിൽ അതിനും കഞ്ഞിവെള്ളം ബെസ്റ്റാണ്. ഒരു ലിറ്റർ പുളിപ്പിച്ച കഞ്ഞിവെള്ളം 2 കൈപിടിയോളം വേപ്പിൻ പിണ്ണാക്ക് ചേർത്ത് 2 ദിവസം കുതിർക്കാൻ വെക്കുക. വേപ്പിൻ പിണ്ണാക്ക് നന്നായി അലിഞ്ഞുചേർന്ന ഈ മിശ്രിതത്തിലേക്ക് 20 ഗ്രാം വെളുത്തുള്ളി അരച്ചത് കൂടി ചേർക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി തുണിയോ അരിപ്പയോ ഉപയോഗിച്ച് അതിൻറെ സത്തു അരിച്ചെടുക്കുക. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഈ മിശ്രിതം ഉപയോഗിച്ചാൽ വെള്ളീച്ച, മുഞ്ഞ, ശലഭ പുഴുക്കൾ, ഇലകളിൽ കാണുന്ന ഫംഗസുകൾ തുടങ്ങി അനേകം കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് ചെടിയെ നമുക്ക് സംരക്ഷിക്കാൻ കഴിയും.
#rice water soup #rice #water #soup #hack #health #viral
Discussion about this post