അന്റാർട്ടിക്ക: ഇന്ത്യയുടെ നാലിരട്ടി വലിപ്പമുള്ള ഭൂഗണ്ഡമാണ് അന്റാർട്ടിക്ക. മഞ്ഞുമൂടിക്കിടക്കുന്ന അന്റാർട്ടിക്കയുടെ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമാണ് ഒരു അന്റാർട്ടിക്കൻ ദ്വീപിന്റേത്.
ഏറെ വ്യത്യസ്മായ ആകൃതിയുള്ള ഈ ദ്വീപിന്റെ ചിത്രം നാസയുടെ ഒരു കൃത്രിമ ഉപഗ്രഹമാണ് മുമ്പ് പകർത്തിയിട്ടുള്ളത്. ഡിസെപ്ഷൻ ദ്വീപ് എന്നാണ് ഈ ദ്വീപിന്റെ പേര്. 14.5 കിലോമീറ്റർ വ്യാപ്തിയുള്ള ഈ ദ്വീപിന് ഒരുപാട് സവിശേഷതകളുണ്ട്.
നാസയുടെ ലാൻഡ്സാറ്റ് 8 സാറ്റ്ലൈറ്റ് 2018 മാർച്ച് 13നാണ് ഡിസെപ്ഷൻ ദ്വീപിന്റെ ചിത്രം പകർത്തിയത്. ഒരു കുതിരലാടത്തിന്റെ ആകൃതിയുള്ള ഈ ദ്വീപ് അർട്ടിക്കയുടെ പ്രധാന ഭൂപ്രദേശത്ത് നിന്ന് 65 മൈൽ (105 കിലോമീറ്റർ) അകലെ തെക്കൻ സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. 4000 വർഷം മുമ്പ് നടന്ന ഒരു അഗ്‌നിപർവത സ്‌ഫോടനത്തിലാണ് ഡിസെപ്ഷൻ ദ്വീപ് രൂപപ്പെട്ടത് എന്നാണ് അനുമാനം. ഇവിടെ ഇപ്പോഴും ശാസ്ത്രീയ പഠനങ്ങൾ നടക്കുന്നുണ്ട്.
ഈ അഗ്‌നിപർവത സ്‌ഫോടനത്തിൽ 30 മുതൽ 60 വരെ ക്യുബിക് കിലോമീറ്റർ മാഗ്മയും ചാരവും പുറത്തെത്തിയതായി കണക്കാക്കുന്നു. അന്റാർട്ടിക്കയിൽ 12,000 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ അഗ്‌നിപർവത സ്‌ഫോടനമായാണ് ഇതിനെ കണക്കാക്കുന്നത്. പെൻഗ്വിനുകളും സീലുകളും കടൽപക്ഷികളുമുള്ള ആവസ്ഥവ്യവസ്ഥ കൂടിയാണ് ഈ കടൽ. വർഷം തോറും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഈ ദ്വീപ് സന്ദർശിക്കാനെത്തുന്നത്.
Discussion about this post