നമ്മുടെ സഞ്ചാരം സുഗമമാക്കുന്നവയാണ് റോഡുകൾ. ബോറഡിച്ചിരിക്കുമ്പോൾ ഒരു റോഡ് ട്രിപ്പ് പോകാൻ ഇഷ്ടമല്ലാത്തവർ ആരുണ്ട്. എന്നാൽ പാതകളിൽ അപകടം ഒളിപ്പിച്ചുവച്ച ചില റോഡുകൾ നമ്മുടെ ലോകത്ത് ഉണ്ട്. അവയിൽ ചിലത് പരിചയപ്പെട്ടലോ?
ലോകത്തെ അപകടം പിടിച്ച റോഡുകളിലൊന്നാണ് ബൊളീവിയയിലെ യുംഗാസ് റോഡ്. ബൊളീവിയയിലെ ലാ പാസിനെയും കൊറേയ്‌ക്കോ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 64 കീലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിലൂടെയുള്ള യാത്ര അന്ത്യം അപകടകരമാണ്. അഗാധ ഗർത്തങ്ങളുടെ അറ്റത്ത് കൂടെ പോകുന്ന ഈ പാത പലയിടത്തും വളരെ നേർത്തതാണ്. ഡെത്ത് റോഡ് എന്ന് പോലുമാണ് ഇത് അറിയപ്പെടുന്നത്. ഏകദേശം 300 ഡ്രൈവർമാർ 1994 വരെ മരണമടഞ്ഞിട്ടുണ്ട്.വടക്കൻ ബൊളീവിയയുമായി തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ഏക റോഡ് ഇതാണ്. അതിനാൽ ഇതുവഴിയുള്ള സഞ്ചാരം ഒഴിവാക്കാനുമാകില്ല.1990 കളുടെ തുടക്കം മുതലാണ് ഈ റോഡ് വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായി മാറിയത്.
എയർ ഹൈവേ
ആസ്‌ത്രേലിയയിലെ എയ്ർ ഹൈവേയിൽ സാധാരണ പ്രശ്‌നബാധിത റോഡുകളിൽ കാണുന്ന പ്രശ്‌നങ്ങളൊന്നും തന്നെയില്ല. നീണ്ടുനിവർന്നു കിടക്കുന്ന 684 മൈൽ റോഡാണിത്. പക്ഷേ ഇവിടുത്തെ മൃഗങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് ചാടും പ്രധാനമായും കംഗാരുക്കളാണ് പണി തരുന്നത്.
സ്റ്റെൽവിയോ പാസ്സ്
ഇറ്റലിയിലെ കിഴക്കൻ ആൽപ്‌സ് നിരകളിലാണ് ഈ ചുരപ്പാത സ്ഥിതി ചെയ്യുന്നത്. 1820ലാണ് സ്റ്റെൽവിയോ പാസ്സിന്റെ നിർമാണം തുടങ്ങിയത്. കൊടുംവളവുകളാണ് ഈ പാതയുടെയും പ്രത്യേകത. നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.
കോലിമ ഹൈവേ
ലോകത്തിലെ ഏറ്റവും തണുപ്പുള്ള റോഡ് എന്നാണ് കോലിമ ഹൈവേയെ വിശേഷിപ്പിക്കുന്നത്. സൈബീരിയയിലെ തണുപ്പേറിയ ഇടങ്ങളിലൂടെ ഈ റോഡ് കടന്നുപോകുന്നു.
ലോകത്തിലെ അവസാന റോഡ്
നോർവേയിലെ ഇ-69 ഹൈവേ ലോകത്തിലെ അവസാനത്തെ റോഡായാണ് കണക്കാക്കപ്പെടുന്നത്. പടിഞ്ഞാറൻ യൂറോപ്പിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന 129 കിലോമീറ്റർ നീളമുള്ള ഈ പാത ഉത്തരധ്രുവത്തിലേക്കാണ് പോകുന്നത്.പ്രധാന അന്താരാഷ്ട്ര റോഡ് ശൃംഖലയുമായി ബന്ധമുള്ള ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള റോഡ് ഇ 69 ആണ്. അത് കഴിഞ്ഞ് ഭൂമിയിൽ റോഡുകൾ ഒന്നുമില്ല ഐസും കടലുകളും മാത്രമാണ്.ഈ റോഡിലൂടെ ഉള്ള യാത്രയിൽ വിവിധ തരം പക്ഷികൾ, മൃഗങ്ങൾ എന്നിവയെ കാണാം. ഇവിടുത്തെ കാലാവസ്ഥ അങ്ങേയറ്റം പ്രവചനാതീതവും അപകടകരവുമായി കണക്കാക്കപ്പെടുന്നതിനാൽ ഈ റോഡിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഈ റോഡ് ഉത്തരധ്രുവത്തോട് വളരെ അടുത്തയത് കാരണം ശൈത്യകാലത്ത് പൂർണ്ണമായും മഞ്ഞുമൂടും, അതിനാൽ ആ സമയത്തെ യാത്ര അസാധ്യമാണ്.
Discussion about this post