എറണാകുളം: വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ഫറൂഖ് കോളേജ്. മുനമ്പത്തെ ഏക്കറുകളോളം വരുന്ന ഭൂമി വഖഫ് ബോർഡിന്റേത് അല്ലെന്നാണ് ഫാറൂഖ് കോളേജ് പറയുന്നത്. ഇഷ്ടദാനമായി തങ്ങൾക്ക് ലഭിച്ച ഭൂമിയാണ് ഇതെന്നും, അതിനാൽ വിൽക്കാൻ അവകാശമുണ്ടെന്നും ഫറൂഖ് കോളേജ് വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ രൂപീകരിച്ച ജുഡീഷ്യൽ കമ്മീഷൻ മുൻപാകെ ആയിരുന്നു ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വഖഫ് ബോർഡിന്റെ വാദങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് വ്യക്തമാകുന്നത്.
വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷൻ അടുത്ത മാസം ഹിയറിംഗ് നടത്താനിരിക്കുകയാണ്. ഇതിന് മുന്നോടി ആയിട്ടാണ് ഫറൂഖ് കോളേജ് റിപ്പോർട്ട് സമർപ്പിച്ചത്. മുമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി ലഭിച്ച ഭൂമിയാണ് ഇത്. അതുകൊണ്ട് തന്നെ ക്രയവിക്രയം നടത്തുന്നതിനുള്ള പൂർണ അധികാരം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഭൂമി വിറ്റഴിച്ചത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർക്ക് മുൻപാകെയാണ് കോളേജ് റിപ്പോർട്ട് സമർപ്പിച്ചത്. വിഷയത്തിൽ പ്രദേശവാസികളും നിലപാട് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
അതേസമയം മുനമ്പത്തെ ഭൂമി തങ്ങളുടേത് ആണെന്ന് ആവർത്തിക്കുകയാണ് വഖഫ് ബോർഡ്. വിഷയത്തിൽ ഇനി സർക്കാരാണ് നിലപാട് അറിയിക്കേണ്ടത്. ഇത് കൂടി കഴിഞ്ഞാൽ ഹിയറിംഗ് ആരംഭിക്കും.
Discussion about this post