എന്നും ശാശ്വതമായ ഒരേയൊരു കാര്യം മരണമാണെന്ന് പറയാറുണ്ട്. ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും മരണം ഇന്നും നിഗൂഡത നിറഞ്ഞ ഒന്നാണ്. നിങ്ങൾ മരിച്ചാൽ, യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്..? ഇന്നും പഭനം നടക്കുന്ന ഒരു മേഖലയാണ് ഇത്. പലരും ഇതേക്കുറിച്ച് പലതരത്തിലുള്ള ഉത്തരങ്ങൾ ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇന്നും ഇവയൊന്നും പൂർണമായി വിശ്വാസയോഗ്യമല്ല.
നാമെല്ലാം മരിച്ചുകഴിഞ്ഞാൽ, സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോവുമെന്നാണ് ചെറുപ്പം മുതൽ തന്നെ നാം കേട്ടിട്ടുള്ളത്. നല്ലത് ചെയ്യുന്ന ആളുകൾ മരിച്ചാൽ പോവുന്ന ഏറ്റവും സുന്ദരമായ സ്ഥലമാണ് സ്വർഗമെന്നും അതേസമയം, ലോകത്തിൽ മോശം കാര്യങ്ങൾ ചെയ്യുന്നവർ പോവുന്ന ഏറ്റവും കഠിനകരമായ ഒരു സ്ഥലമാണ് നരകമെന്നുമാണ് നാം വിശ്വസിക്കുന്നത്..
എന്നാൽ, മരണശേഷം ഒരാളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. അമേരിക്കൻ റാഞ്ചറായ ക്രിസ് ലങ്കനാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ ചില പ്രസ്താവനകളാണ് വീണ്ടും ഇതേക്കുറിച്ച് ചർച്ചയാവുന്നത്.
മരണം ഒരു അവസാനമല്ലെന്നും അടുത്ത ഘട്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിനിടെ ചോദിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ക്രിസ് ലങ്കൻ ക്രിസ്റ്റഫർ മൈക്കൽ ലങ്കൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. ഐക്യൂ ടെസ്റ്റിൽ ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്‌കോർ നേടി പ്രശസ്തനായ അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ അപാരബുദ്ധി ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്.
മരണശേഷം, ഒരു മനുഷ്യരിൽ എന്താണ് സംഭവിക്കുന്നതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഗവേഷക സംഘം ചില കണ്ടെത്തലുകൾ നടത്തിയിരുന്നു. മനുഷ്യന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാലും കുറച്ചധികം സമയം തലച്ചോർ ഉണർന്നിരിക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. ഈ സമയം, എന്താണ് നടക്കുന്നതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിലരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഹൃദയം നിലച്ചെങ്കിലും തലച്ചോർ പ്രവർത്തനക്ഷമം ആയിരുന്നു. ഡോക്ടറും നഴ്സുമെല്ലാം പരിചരിച്ചത് ഇവർക്ക് ഓർത്തെടുക്കാനായി. അവിടെ നടന്ന സംഭാഷണവും അവർ പങ്കുവെച്ചു.
അതുകൊണ്ട് തന്നെ മരിച്ചാലും കുറേ സമയത്തേക്ക് നമുക്ക് എല്ലാം അറിയാൻ കഴിയുകയും മരണം എങ്ങനെയെന്ന് നമുക്ക് അനുഭവിക്കാനാകുകയും ചെയ്യുമെന്നാണ് പഭനം വ്യക്തമാക്കുന്നത്. ഹൃദയം പ്രവർത്തനം അവസാനിപ്പിച്ചാലും കുറച്ച് നേരത്തേക്ക് കൂടി തലച്ചോറിന് പ്രവർത്തിക്കാനാവശ്യമായ ഓക്സിജൻ ലഭിക്കും. ഇത് പൂർണ്ണമായി ഇല്ലാതാകുന്നതോടെ മാത്രമാണ് തലച്ചോർ മരിക്കുക. അതുവരെ നമുക്ക് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നാണ് ഗവേഷകസംഘം വെളിപ്പെടുത്തുന്നത്. എന്നാൽ അത്തരത്തിലുളളവയ്ക്ക് പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കും. ഒടുവിൽ മരണം സംഭവിക്കുകയും ചെയ്യുന്നു.
Discussion about this post